ഹൂതി ഡ്രോണുകൾ സഖ്യസേന യമൻ അതിർത്തിക്കുള്ളിൽ തകർത്തിട്ടു

23:46 PM
22/06/2019
saudi-army

ജിദ്ദ: സൗദി ലക്ഷ്യമാക്കിയ ഹൂതി ഡ്രോണുകൾ സൈന്യം യമൻ അതിർത്തിക്കുള്ളിൽ തകർത്തിട്ടു. വെള്ളിയാഴ്ച രാത്ര 9.18 നായിരുന്നു ആക്രമണമെന്ന് സഖ്യസേന വക്താവ് കേണൽ തുർകി അൽ മാലികി പറഞ്ഞു. അതിനിടെ അതിര്‍ത്തിയിലെ സൈനിക വിന്യാസം ശക്തമാക്കി .

സൗദി സഖ്യസേന നടത്തിയ തിരിച്ചടിയില്‍ ഒരാഴ്ചക്കിടെ യമനില്‍ 50 ഹൂതി സൈനികർ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. യമൻ അതിർത്തിയിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതായും റിപ്പോർട്ടുണ്ട്. സൗദിയുടെ തെക്കന്‍ പ്രവിശ്യകള്‍ സ്ഥിരം ആക്രമണ കേന്ദ്രങ്ങളാക്കുമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചിരുന്നു.

അതേ സമയം വിമാനത്താവളങ്ങളിലെ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. ചെക്ക് പോസ്റ്റുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. വാഹന പരിശോധന ശക്തമാണ്.  

Loading...
COMMENTS