Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ​ക്ക​യെ ല​ക്ഷ്യ​മി​ട്ട് ഹൂ​തി ഡ്രോ​ൺ ആ​ക്ര​മ​ണം; ലോക മുസ്‍ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതെന്ന് സൗദി

text_fields
bookmark_border
മ​ക്ക​യെ ല​ക്ഷ്യ​മി​ട്ട് ഹൂ​തി ഡ്രോ​ൺ ആ​ക്ര​മ​ണം; ലോക മുസ്‍ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതെന്ന് സൗദി
cancel

റി​യാ​ദ്: വി​ശു​ദ്ധ ന​ഗ​ര​മാ​യ മ​ക്ക​യെ ല​ക്ഷ്യ​മാ​ക്കി ഹൂ​തി ഭീ​ക​ര സേ​ന ന​ട​ത്തി​യ ശ​ത്രു​താ​പ​ര​മാ​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ സൗ​ദി അ​റേ​ബ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ചൊ​വ്വാ​ഴ്ച​യാ​ണ് മ​ക്ക ല​ക്ഷ്യ​മാ​ക്കി ഭീ​ക​ര​ർ ഡ്രോ​ൺ അ​യ​ച്ച​ത്. ദിവ്യ സന്ദേ​ശം അ​വ​ത​രി​ച്ച വി​ശു​ദ്ധ ഭൂ​മി​യും ഇ​സ്​​ലാ​മി​െൻറ കേ​ന്ദ്ര​വും ലോ​ക മു​സ്​​ലീ​ങ്ങ​ളു​ടെ ഖി​ബ്​​ല​യു​മാ​യ മ​ക്ക​യ്ക്ക് നേ​രെ​യു​ണ്ടാ​യ ഈ ​ഭീ​രു​ത്വം നി​റ​ഞ്ഞ ഭീ​ക​രാ​ക്ര​മ​ണം, വി​ശു​ദ്ധ സ്ഥ​ല​ങ്ങ​ളെ ത​ക​ർ​ക്കാ​നും ലം​ഘി​ക്കാ​നും ഹൂ​തി ഭീ​ക​ര​ർ ന​ട​ത്തു​ന്ന ആ​വ​ർ​ത്തി​ച്ചു​ള്ള ന​ട​പ​ടി​യാ​ണെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഇ​ത് ലോ​ക​മെ​മ്പാ​ടു​മു​ള്ള മു​സ്​​ലിം സ​മൂ​ഹ​ത്തി​െൻറ വി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന​താ​ണ്. 2017 ജൂ​ലൈ 27ന് ​ന​ട​ന്ന ആ​ദ്യ ശ്ര​മ​ത്തി​ന് ശേ​ഷം മ​ക്ക​യെ ല​ക്ഷ്യ​മി​ട്ട് ഹൂ​തി​ക​ൾ ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ ഭീ​ക​രാ​ക്ര​മ​ണ ശ്ര​മ​മാ​ണി​ത്. ശു​ദ്ധ ന​ഗ​ര​മാ​യ മ​ക്ക​യു​ടെ നി​രോ​ധി​ത വ്യോ​മാ​തി​ർ​ത്തി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ ആ​ക്ര​മ​ണം വി​ജ​യ​ക​ര​മാ​യി പ്ര​തി​രോ​ധി​ക്കു​ക​യും ഡ്രോ​ൺ ത​ക​ർ​ക്കു​ക​യും ചെ​യ്ത സൗ​ദി റോ​യ​ൽ എ​യ​ർ ഡി​ഫ​ൻ​സ് ഫോ​ഴ്സി​െൻറ ഉ​യ​ർ​ന്ന ജാ​ഗ്ര​ത​യെ സൗ​ദി അ​റേ​ബ്യ പ്ര​ശം​സി​ച്ചു.

വി​ശു​ദ്ധ സ്ഥ​ല​ങ്ങ​ൾ​ക്കും രാ​ജ്യ​ത്തെ സി​വി​ലി​യ​ൻ-​സാ​മ്പ​ത്തി​ക കേ​ന്ദ്ര​ങ്ങ​ൾ​ക്കും നേ​രെ ഹൂ​തി ഭീ​ക​ര​ർ ന​ട​ത്തു​ന്ന ഇ​ത്ത​രം ഗു​രു​ത​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി അ​പ​ല​പി​ക്ക​ണ​മെ​ന്നും ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്നും സൗ​ദി ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടാ​തെ, അ​ന്താ​രാ​ഷ്​​ട്ര സ​മു​ദ്ര വ്യാ​പാ​ര​ത്തി​നും ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​നും ഹൂ​തി​ക​ൾ സൃ​ഷ്​​ടി​ക്കു​ന്ന ഭീ​ഷ​ണി ത​ട​യാ​ൻ ഇ​ട​പെ​ട​ണ​മെ​ന്നും ആ​ഹ്വാ​നം ചെ​യ്തു.

ഇ​രു​ഹ​റ​മു​ക​ളു​ടെ​യും തീ​ർ​ത്ഥാ​ട​ക​രു​ടെ​യും രാ​ജ്യ​ത്തെ പൗ​ര​ന്മാ​രു​ടെ​യും അ​ന്താ​രാ​ഷ്​​ട്ര താ​മ​സ​ക്കാ​രു​ടെ​യും സു​ര​ക്ഷ​യും പ​ര​മാ​ധി​കാ​ര​വും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ആ​വ​ശ്യ​മാ​യ എ​ല്ലാ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​യ്ക്ക് നി​യ​മാ​നു​സൃ​ത​മാ​യ അ​വ​കാ​ശ​മു​ണ്ടെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Houthi drone attack targeting Mecca
Next Story