Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിലെ ത്വാഇഫിൽ ഹൂതി ഡ്രോൺ ആക്രമണം, യമൻ പൗരൻ കൊല്ലപ്പെട്ടു

text_fields
bookmark_border
ഡ്രോൺ അവശിഷ്​ടങ്ങൾ പതിച്ചുള്ള അപകടത്തിൽ രണ്ടുപേർക്ക് പരുക്ക്
സൗദിയിലെ ത്വാഇഫിൽ ഹൂതി ഡ്രോൺ ആക്രമണം, യമൻ പൗരൻ കൊല്ലപ്പെട്ടു
cancel

ത്വാഇഫ്​: സൗദിക്ക്​ നേരെ ഹൂതികൾ തൊടുത്ത ഡ്രോൺ പ്രതിരോധിച്ച്​ തകർക്കുന്നതിനിടയിൽ അവശിഷ്​ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്​തു. ഹൂതി ഭീകരർ അയച്ച ഡ്രോൺ വ്യോമസേന വിജയകരമായി പ്രതിരോധിച്ച് നശിപ്പിച്ചതിനെത്തുടർന്നാണ് അതി​െൻറ അവശിഷ്​ടങ്ങൾ ത്വാഇഫ് പ്രവിശ്യയിൽ പതിച്ചതെന്ന്​ സിവിൽ ഡിഫൻസ്​ വൃത്തങ്ങൾ വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻതന്നെ സിവിൽ ഡിഫൻസ് സേന സ്ഥലത്തെത്തി ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അപകടത്തിൽ യമൻ സ്വദേശിയാണ്​ കൊല്ലപ്പെട്ടത്​. ഒരു സൗദി വനിതക്കും ഒരു പാകിസ്​താൻ പൗരനുമാണ്​ പരിക്കേറ്റത്​. ഇതിൽ പാകിസ്​താനിയുടെ പരിക്ക്​ ഗുരുതരമാണ്​.

ഇതിനുപുറമെ പ്രദേശത്തെ നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും ഭൗതിക നാശനഷ്​ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ സ്വീകരിക്കാറുള്ള എല്ലാ നിയമാനുസൃത നടപടികളും പൂർത്തിയാക്കിയതായി സിവിൽ ഡിഫൻസ് ഔദ്യോഗിക വക്താവ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Houthi drone attack in Taif, Saudi Arabia; Yemeni citizen killed
Next Story