മദീന മേഖല ലക്ഷ്യമിട്ട് ഹൂതികളുടെ ക്രൂയിസ് മിസൈൽ; തടഞ്ഞുനശിപ്പിച്ചുവെന്ന് മേജർ ജനറൽ തുർക്കി അൽ മാലിക്കി
text_fieldsമദീന: മദീനക്ക് നേരെ വീണ്ടും ഹൂതികളൂടെ മിസൈൽ ആക്രമണ ശ്രമം. മദീന പ്രവിശ്യയിൽ ഒരു ക്രൂയിസ് മിസൈൽ തടഞ്ഞതായി സഖ്യസേന ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യാഴാഴ്ച അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലും ഒരു ഡ്രോൺ തടഞ്ഞുനശിപ്പിച്ചതായി അൽ മാലിക്കി സൂചിപ്പിച്ചു. ഹൂതികൾ മദീനയെ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല. ഈ മാസം ആദ്യം മസ്ജിദുന്നബവിയിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന നിലയത്തിന് നേരെയും ഹൂതികൾ ആക്രമണം നടത്തിയിരുന്നു.
നജ്റാൻ, ജിസാൻ നഗരങ്ങൾക്കായി നേരത്തെ നൽകിയിരുന്ന ജാഗ്രത മുന്നറിയിപ്പുകൾ സൗദി സിവിൽ ഡിഫൻസ് പിൻവലിച്ചു. അപകടസാധ്യത ഒഴിഞ്ഞുപോയതായി അവർ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി അറിയിച്ചു. എന്നാലും ഒദ്യോഗികമായി നൽകുന്ന സുരക്ഷാ നിർദേശങ്ങൾ പൂർണമായും പാലിക്കാനും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. തടഞ്ഞു നശിപ്പിക്കപ്പെട്ട ഡ്രോണുകളും മിസൈലുകളും പതിച്ച സ്ഥലങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചിത്രീകരിക്കുന്നതോ, പ്രസിദ്ധീകരിക്കുന്നതോ, പങ്കുവെക്കുന്നതോ അരുതെന്ന് ആഭ്യന്തര മന്ത്രാലയം സൗദിയിലെ താമസക്കാർക്ക് ആവർത്തിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

