Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങൾ മേഖലയിലെ വലിയ സംഘർഷത്തിന് കാരണമായി -ഉർദുഗാൻ

text_fields
bookmark_border
സൗ​ദി​യു​ടെ പ​ര​മാ​ധി​കാ​ര​ത്തി​നും പ്രാ​ദേ​ശി​ക അ​ഖ​ണ്ഡ​ത​ക്കും തു​ർ​ക്കി​യ പി​ന്തു​ണ ആ​വ​ർ​ത്തി​ച്ചു
സൗദിക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങൾ മേഖലയിലെ വലിയ സംഘർഷത്തിന് കാരണമായി -ഉർദുഗാൻ
cancel

റി​യാ​ദ്: സ​ഹോ​ദ​ര രാ​ജ്യ​മാ​യ സൗ​ദി അ​റേ​ബ്യ​യെ ല​ക്ഷ്യ​മി​ട്ട് ഹൂ​തി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ൾ മേ​ഖ​ല​യി​ൽ ‘വ​ലി​യ സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യി’ എ​ന്ന് തു​ർ​ക്കി​യ പ്ര​സി​ഡ​ന്റ് റ​ജ​ബ് ത​യ്യി​ബ് ഉ​ർ​ദു​ഗാ​ൻ പ​റ​ഞ്ഞു. റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ ഹൂ​തി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണം ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ​യും മ​റ്റ് നി​ര​വ​ധി മു​സ്‍ലിം​ക​ളു​ടെ​യും ജീ​വ​ൻ അ​പ​ഹ​രി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റി​യാ​ദി​ലെ കി​ങ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ ഹൂ​തി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ തു​ർ​ക്കി​യ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. സൗ​ദി​യു​ടെ പ​ര​മാ​ധി​കാ​ര​ത്തി​നും പ്ര​ദേ​ശി​ക അ​ഖ​ണ്ഡ​ത​യ്ക്കു​മു​ള്ള പി​ന്തു​ണ തു​ർ​ക്കി​യ ആ​വ​ർ​ത്തി​ച്ചു. സൗ​ദി റി​യാ​ദി​ലെ കി​ങ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ ഹൂ​തി​ക​ൾ ആ​വ​ർ​ത്തി​ച്ചു ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ക്കു​ന്നു​വെ​ന്ന് തു​ർ​ക്കി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ച്ച മ​ന്ത്രാ​ല​യം പ​രി​ക്കേ​റ്റ​വ​ർ​ക്ക് വേ​ഗ​ത്തി​ൽ സൗ​ഖ്യം ല​ഭി​ക്ക​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു. സി​വി​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റു​ക​ളെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും മ​ന​പ്പൂ​ർ​വ്വം ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക നി​യ​മ ത​ത്ത്വ​ങ്ങ​ളു​ടെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. പ്രാ​ദേ​ശി​ക സു​ര​ക്ഷ​യെ​യും സ്ഥി​ര​ത​യെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തും സ​മാ​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന്റെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ങ്ങ​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​തു​മാ​യ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

സൗ​ദി​യു​ടെ പ​ര​മാ​ധി​കാ​ര​ത്തി​നും പ്രാ​ദേ​ശി​ക അ​ഖ​ണ്ഡ​ത​ക്കു​മു​ള്ള പി​ന്തു​ണ തു​ർ​ക്കി​യ വീ​ണ്ടും ആ​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തു. അ​തേ സ​മ​യം, സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ തു​ർ​ക്കി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹാ​കാ​ൻ ഫി​ദാ​നു​മാ​യി സം​ഭാ​ഷ​ണം ന​ട​ത്തി. ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ മേ​ഖ​ല​യി​ലെ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ളും വി​ക​സ​ന​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. സൗ​ദി​ക്ക് നേ​രെ ഹൂ​തി ഭീ​ക​ര മി​ലി​ഷ്യ​ക​ൾ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ന്ന​തി​നെ ഇ​രു​പ​ക്ഷ​വും ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.​ നി​ല​വി​ലെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന​തി​നു​ള്ള ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ശ്ര​മ​ങ്ങ​ളും പ്രാ​ദേ​ശി​ക സു​ര​ക്ഷ​യും സ്ഥി​ര​ത​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള കൂ​ട്ടാ​യ നീ​ക്ക​ങ്ങ​ളും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ഇ​രു വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രും അ​വ​ലോ​ക​നം ചെ​യ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Houthi attacks on Saudi Arabia have sparked major regional tensions
Next Story