Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൂത്തികളുടെ ആക്രമണം തുടരുന്നു; പ്രതിരോധം ശക്തമാക്കി മുന്നേറുമെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി 

text_fields
bookmark_border
ഹൂത്തികളുടെ ആക്രമണം തുടരുന്നു;   പ്രതിരോധം ശക്തമാക്കി മുന്നേറുമെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി 
cancel
camera_alt

സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിലേക്ക് ഹൂത്തികളുടെ മിസൈൽ ആക്രമണം തുടരുന്നതായും എല്ലാ അക്രമണങ്ങളെയും വിജയകരമായി പ്രതിരോധിക്കാനും കഴിഞ്ഞതായി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. തെക്കുപടിഞ്ഞാറൻ സൗദിയിലെ ഖമീസ് മുഷൈത്ത് ലക്ഷ്യമാക്കി കഴിഞ്ഞ ദിവസം ഹൂത്തി മിലിഷ്യ തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞുനശിപ്പിച്ചു. വെള്ളിയാഴ്ച നജ്റാനിലെ ഒരു സ്‌കൂൾ ലക്ഷ്യമാക്കി തൊടുത്തുവിട്ട മിസൈൽ തടയാൻ കഴിഞ്ഞതായും വക്താവ് പറഞ്ഞു. മിസൈൽ തടഞ്ഞതിന് പിന്നാലെ ഹൂത്തികളുടെ 'പ്രൊജക്റ്റൈൽ' സ്‌കൂളി പതിച്ചതിനാലാണ് ഭൗതിക നാശനഷ്ട ങ്ങൾ ഉണ്ടായതെന്നും സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സഖ്യസേന വക്താവ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഹൂത്തി കേന്ദ്രങ്ങൾക്കെതിരെ യമൻ സായുധ സേന 474 വ്യോമാക്രമണങ്ങളും കൃത്യമായ ലക്ഷ്യസ്ഥാനങ്ങളെ ആക്രമിക്കുന്നതിനുള്ള പ്രത്യേക ദൗത്യങ്ങളും നടത്തി. ഹൂത്തികളുടെ കേന്ദ്രങ്ങൾ, അവരുടെ നീക്കങ്ങൾ, ശക്തിപ്പെടുത്തലുകൾ, സൈനിക ശേഷി എന്നിവക്കെതിരെ ശക്തമായ തിരിച്ചടി നൽകാൻ കഴിഞ്ഞതായും വക്താവ് വ്യക്തമാക്കി. യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, പീരങ്കികൾ, മിസൈലുകൾ, റോക്കറ്റ് ലോഞ്ചറുകൾ എന്നിവ ഉപയോഗിച്ച് നടത്തിയ ഈ ദൗത്യങ്ങൾ ഹരാദിന് തെക്ക്, തീരപ്രദേശം, കത്താഫ്, മാരിബ്, അൽ ബൈദ, ലഹ്ജ്, സന, സാദ തുടങ്ങിയ വിവിധ മേഖലകളിൽ ആണ് നടന്നത്. ഭീഷണി ഉയർത്തുന്ന കേന്ദ്രങ്ങൾ, ഹൂത്തികളുടെ ഒത്തുചേരലുകളും ശക്തിപ്പെടുത്തലുകളും, കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, മറ്റ് സൈനിക ശേഷികൾ എന്നിവ ലക്ഷ്യമിട്ട് തായിസ് മേഖലകളിലാണ് ദൗത്യങ്ങൾ പ്രധാനമായും കേന്ദ്രീകരിച്ചതെന്ന് സഖ്യ സേന വ്യക്തമാക്കി.

സഖ്യസേനയുടെ വിവിധ ദൗത്യങ്ങളിലൂടെ 1,540 ഹൂതി അംഗങ്ങൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തു. ഇതിൽ ഭൂരിഭാഗവും തായിസ് മേഖലയിലാണെന്ന് കഴിഞ്ഞ ദിവസം സഖ്യ സേനയുടെ വക്താവ് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി. 216 സൈനിക വാഹനങ്ങളും മറ്റ് സൈനിക ശേഷികളും നശിപ്പിക്കപ്പെടുകയോ പ്രവർത്തന രഹിതമാക്കപ്പെടുകയോ ചെയ്തതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. തായിസ് മേഖലകളിൽ മുന്നേറ്റം നടത്താനുള്ള ഹൂത്തികളുടെ ശ്രമങ്ങളെയും സേനയുടെ ദൗത്യങ്ങൾ പരാജയപ്പെടുത്തിയതായി പ്രസ്താവനയിൽ പറയുന്നു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനും ഭരണകൂടത്തിന്റെ അധികാരം പുനഃസ്ഥാപിക്കുന്നതിനുമുള്ള ദൗത്യങ്ങൾ ശക്തമായി തുടരുമെന്നും യമൻ സായുധ സേന അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Houthi Attacks Continue: Coalition Vows Stronger Defense
Next Story