Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിലേക്ക് വീണ്ടും ഹൂതി ആക്രമണം

text_fields
bookmark_border
സൗദിയിലേക്ക് വീണ്ടും ഹൂതി ആക്രമണം
cancel
camera_altRepresentative Image

ജിദ്ദ: ഇടവേളക്ക് ശേഷം വീണ്ടും സൗദി അതിർത്തികടന്ന് ഹൂതി ആക്രമണം. ജീസാനിലെ ആശുപത്രിക്ക് നേരെയാണ് ചൊവ്വാഴ്ച രാത്രി മിസൈൽ ആക്രമണമുണ്ടായത്. സംഭവത്തിൽ ആശുപത്രി കെട്ടിടത്തിന് കേടുപാട് സംഭവിച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

യമൻ അതിർത്തിക്കടുത്താണ് ആക്രമണം നടന്ന ആശുപത്രി. നേരത്തെ നിരവധി ആക്രമണങ്ങളാണ് ജീസാൻ ലക്ഷ്യമാക്കി ഹൂതികൾ നടത്തിയിരുന്നത്. ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ മിക്കതും സൗദി സഖ്യസേന പ്രതിരോധിച്ചിരുന്നു.

യമനിൽ സമാധാനം പുനഃസ്ഥാപിക്കാൻ യു.എൻ നേതൃത്വത്തിൽ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - houthi attack to saudi
Next Story