Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൂ​തി ആ​ക്ര​മ​ണം :...

ഹൂ​തി ആ​ക്ര​മ​ണം : സൗ​ദി സ​ഖ്യ​ക​ക്ഷി​ക​ൾ അ​പ​ല​പി​ച്ചു

text_fields
bookmark_border
ഹൂ​തി ആ​ക്ര​മ​ണം : സൗ​ദി സ​ഖ്യ​ക​ക്ഷി​ക​ൾ അ​പ​ല​പി​ച്ചു
cancel

ജി​ദ്ദ: യ​മ​നി​ലെ അ​ൽ​ഹു​ദൈ​ദ​യി​ൽ​നി​ന്ന്​ ഇ​റാ​ൻ പി​ന്തു​ണ​യോ​ടെ ഹൂ​തി​ക​ൾ സൗ​ദി​യെ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ സൗ​ദി അ​റേ​ബ്യ​ൻ സ​ഖ്യ​ക​ക്ഷി​ക​ൾ അ​പ​ല​പി​ച്ചു. യ​മ​നി​ൽ​നി​ന്ന് ഹൂ​തി​ക​ൾ സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് വി​ക്ഷേ​പി​ച്ച മൂ​ന്നു സാ​യു​ധ ഡ്രോ​ണു​ക​ളെ അ​റ​ബ് സ​ഖ്യ​സേ​ന വെ​ള്ളി​യാ​ഴ്ച ത​ട​ഞ്ഞു ന​ശി​പ്പി​ച്ചി​രു​ന്നു. ത​ങ്ങ​ൾ ഈ ​തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യും സൗ​ദി​യു​ടെ സു​ര​ക്ഷ​ക്കും സ്ഥി​ര​ത​ക്കും ദോ​ഷം​വ​രു​ത്തു​ന്ന ഏ​തൊ​രു പ്ര​വൃ​ത്തി​ക്കെ​തി​രെ​യും സൗ​ദി​യി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കൊ​പ്പം നി​ല​കൊ​ള്ളു​ക​യാ​ണെ​ന്നും യ​മ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വി​ച്ചു. ഭീ​ക​ര​ത​യെ നേ​രി​ടു​ന്ന​തി​നും രാ​ജ്യ​ത്തി​െൻറ പ്ര​ദേ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും സൗ​ദി കൈ​ക്കൊ​ള്ളു​ന്ന ഏ​തൊ​രു ന​ട​പ​ടി​യെ​യും പി​ന്തു​ണ​ക്കു​മെ​ന്നും യ​മ​ൻ വ്യ​ക്ത​മാ​ക്കി. യ​മ​നി​ലെ സം​ഭ​വ വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ലി​െൻറ പ്ര​ത്യേ​ക സെ​ഷ​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​യി​രു​ന്നു ഹൂ​തി​ക​ളു​ടെ തീ​വ്ര​വാ​ദ ആ​ക്ര​മ​ണ​മെ​ന്ന​ത് ഈ ​തീ​വ്ര​വാ​ദ ഗ്രൂ​പ് അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ത​ന്നെ ഒ​രു വെ​ല്ലു​വി​ളി​യാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​യും വാ​ർ​ത്ത​ക്കു​റി​പ്പി​ൽ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച ബ​ഹ്‌​റൈ​ൻ, ഇ​ത്ത​രം ഭീ​രു​ത്വം നി​റ​ഞ്ഞ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​രു​ടെ സു​ര​ക്ഷ​ക്കും സ​മാ​ധാ​ന​ത്തി​നും അ​പ​ക​ട​മു​ണ്ടാ​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞു. യ​മ​നി​ലെ നി​യ​മ​പ​ര​മാ​യ സ​ർ​ക്കാ​റി​നെ പി​ന്തു​ണ​ക്കു​ന്ന സൗ​ദി​ക്കൊ​പ്പം നി​ല​കൊ​ള്ളു​ന്നു​വെ​ന്നും സ​ഖ്യ​സേ​ന​യു​ടെ ജാ​ഗ്ര​ത​യെ പ്ര​ശം​സി​ക്കു​ന്നു​വെ​ന്നും ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. ഹൂ​തി സാ​യു​ധ​സം​ഘ​ത്തി​നും അ​വ​രെ പി​ന്തു​ണ​ക്കു​ന്ന​വ​ർ​ക്കു​മെ​തി​രെ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തോ​ട് ബ​ഹ്‌​റൈ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഹൂ​തി വി​മ​ത​രു​ടെ തു​ട​ർ​ച്ച​യാ​യ തീ​വ്ര​വാ​ദ ആ​ക്ര​മ​ണ ശ്ര​മ​ങ്ങ​ൾ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തോ​ടു​ള്ള ന​ഗ്​​ന​മാ​യ വെ​ല്ലു​വി​ളി​യാ​ണെ​ന്നും അ​വ​ർ എ​ല്ലാ അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും ലം​ഘി​ക്കു​ന്ന​താ​യും ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​നാ​യി​ഫ് അ​ൽ​ഹ​ജ്‌​റ​ഫ് ഊ​ന്നി​പ്പ​റ​ഞ്ഞു.

സി​വി​ലി​യ​ന്മാ​രെ ല​ക്ഷ്യ​മി​ട്ട് ഹൂ​തി​ക​ളു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് അ​ടി​യ​ന്ത​ര​വും നി​ർ​ണാ​യ​ക​വു​മാ​യ നി​ല​പാ​ട് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​രം തീ​വ്ര​വാ​ദ ആ​ക്ര​മ​ണ​ങ്ങ​ളെ ചെ​റു​ക്കു​ന്ന​തി​ലും യ​മ​നി​ൽ നി​യ​മ​പ്ര​കാ​ര​മു​ള്ള ഒ​രു സ​ർ​ക്കാ​റി​നെ പി​ന്തു​ണ​ക്കു​ക​യും ചെ​യ്യു​ന്ന സൗ​ദി നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​സേ​ന​യു​ടെ ജാ​ഗ്ര​ത, കാ​ര്യ​ക്ഷ​മ​ത, വി​ജ​യം എ​ന്നി​വ​യെ അ​ൽ​ഹ​ജ്‌​റ​ഫ് പ്ര​ശം​സി​ച്ചു. ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഇ​സ്​​ലാ​മി​ക് കോ​ഓ​പ​റേ​ഷ​ൻ (ഒ.​ഐ.​സി) സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​യൂ​സ​ഫ് ബി​ൻ അ​ഹ​മ്മ​ദ് അ​ൽ-​ഉ​തൈ​മീ​നും ഹൂ​തി ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story