Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെക്കൻ സൗദിയിൽ വൻ ഹൂതി ആക്രമണം; 73 പേർക്ക് പരിക്കേറ്റു; ശക്തമായ തിരിച്ചടി നൽകുമെന്ന് സൗദി

text_fields
bookmark_border
തെക്കൻ സൗദിയിൽ വൻ ഹൂതി ആക്രമണം; 73 പേർക്ക് പരിക്കേറ്റു; ശക്തമായ തിരിച്ചടി നൽകുമെന്ന് സൗദി
cancel

റിയാദ്: സൗദി അറേബ്യയുടെ തെക്കൻ ഭാഗങ്ങളായ അബഹ, ഖമീസ് മുശൈത്, ജിസാൻ, നജ്റാൻ എന്നീ നഗരങ്ങളെ ലക്ഷ്യമിട്ട് ഹൂതി ഭീകര സംഘടന നടത്തിയ ആക്രമണങ്ങളിൽ സ്ത്രീകൾക്കും കുട്ടികളുമടക്കം 73 സാധാരണക്കാർക്ക് പരിക്കേറ്റതായി സഖ്യസേന ഔദ്യോഗികമായി അറിയിച്ചു.

സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണങ്ങൾ രാജ്യത്തി​െൻറ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്നും യേമനിലെ സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കി വ്യക്തമാക്കി.

രാജ്യത്തി​െൻറ ദേശീയ സമ്പത്തിനും സിവിലിയൻ സ്ഥാപനങ്ങൾക്കും ബോധപൂർവ്വം കേടുപാടുകൾ വരുത്താനാണ് ഹൂതികളുടെ ഇത്തരം അന്യായമായ ആക്രമണങ്ങൾ ലക്ഷ്യമിടുന്നത്. യമനിലും വിശാലമായ അറബ്-ഇസ്ലാമിക ലോകത്തും സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനെ പൂർണമായും എതിർക്കുന്ന അവരുടെ തീവ്രവാദ സ്വഭാവമാണ് ഇത് ഒരിക്കൽ കൂടി വ്യക്തമാക്കുന്നത്.

രാജ്യത്തെയും അതി​െൻറ ദേശീയ സമ്പത്തിനെയും പൗരന്മാരെയും താമസക്കാരെയും ലക്ഷ്യമിട്ടുള്ള ഹൂതികളുടെ നിരന്തരമായ ശ്രമങ്ങൾ ഈ ഭീകര സംഘടനയുടെ ഉത്തരവാദിത്തമില്ലാത്തതും ശത്രുതാപരവുമായ സമീപനത്തിന്റെ ഗൗരവമേറിയ വർദ്ധനവാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

സൗദി അറേബ്യയുടെ പരമാധികാരം സംരക്ഷിക്കുന്നതിനും ദേശീയ സമ്പത്ത് കാത്തുസൂക്ഷിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഈ ഭീകര സംഘടനയുടെ ശത്രുതാപരമായ സമീപനത്തെ എല്ലാവിധ ദൃഢതയോടും കൂടി നേരിടുമെന്ന് സഖ്യസേന വ്യക്തമാക്കി. ഇതിനായി ആവശ്യമായ എല്ലാ പ്രവർത്തന നടപടികളും സേനാ ആസ്ഥാനം സ്വീകരിക്കും. കൂടാതെ, ഭീഷണിയുടെ ഉറവിടങ്ങളെ പ്രതിരോധിക്കുന്നതിനും അവയുടെ അപകടസാധ്യത പൂർണ്ണമായി ഇല്ലാതാക്കുന്നതിനും ആവശ്യമായ എല്ലാ മുൻകരുതലുകളും കർശന നടപടികളും സ്വീകരിക്കുമെന്നും മേജർ ജനറൽ തുർക്കി അൽ മാലിക്കി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 73 injured, Massive Houthi attack in southern Saudi Arabia
Next Story