Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിക്കെതിരായ ഹൂതികളുടെ ആക്രമണം; യു.എൻ രക്ഷാസമിതി അപലപിച്ചതിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ

text_fields
bookmark_border
സൗദിയുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി പിന്തുണച്ചു
സൗദിക്കെതിരായ ഹൂതികളുടെ ആക്രമണം; യു.എൻ രക്ഷാസമിതി അപലപിച്ചതിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ
cancel
camera_alt

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ര​ക്ഷാ​സ​മി​തി യോ​ഗം ചേ​ർ​ന്ന​പ്പോ​ൾ

റിയാദ്: സൗദിക്ക് നേരെയുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ രക്ഷാസമിതി അംഗങ്ങൾ പുറപ്പെടുവിച്ച പ്രസ്താവനയെ സൗദി വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. സാധാരണക്കാരുടെ സങ്കേതങ്ങൾ, വിമാനത്താവളങ്ങൾ, ഊർജ സൗകര്യങ്ങൾ എന്നിവക്ക് നേരെയുണ്ടായ ആക്രമണങ്ങളും ചെങ്കടലിലെയും ബാബ് അൽ മന്ദബിലെയും കപ്പൽ ഗതാഗതത്തിന് നേരെയുള്ള തുടർച്ചയായ ഭീഷണികളും ഉൾപ്പെടെ ഹൂതികൾ രാജ്യത്തിനെതിരെ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെയും സംഘർഷാവസ്ഥ രൂക്ഷമാക്കുന്ന നടപടികളെയും ശക്തമായി അപലപിക്കുന്നതാണ് രക്ഷാസമിതി പ്രമേയം.

യു.എൻ രക്ഷാസമിതി പ്രമേയം 2216 (2015), അതിനുശേഷമുള്ള പ്രമേയങ്ങൾ എന്നിവ പൂർണമായി നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറ യുന്നതും ഭീകരവാദ ഹൂതി ഗ്രൂപ്പിന് ആയുധങ്ങളോ മറ്റ് പിന്തുണയോ ലഭിക്കുന്നത് തടയുന്നതിന് പ്രായോഗിക സഹകരണം ആവശ്യപ്പെടുന്നതും ഉൾപ്പെടെയുള്ള പ്രസ്താവനയിലെ ഉള്ളടക്കങ്ങളുടെ പ്രാധാന്യം സൗദി ഉൗന്നിപറയുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

തങ്ങളുടെ പ്രദേശത്തെ സാധാരണക്കാർക്കും സിവിൽ സ്ഥാപനങ്ങൾക്കും നേർക്കുണ്ടാകുന്ന ആക്രമണങ്ങളെ ചെറുക്കുന്നതിൽ രക്ഷാസമിതി അംഗങ്ങൾ പ്രകടിപ്പിച്ച ഐക്യദാർഢ്യത്തെ സൗദി പ്രശംസിച്ചു. ഒപ്പം, സ്വന്തം സുരക്ഷ സംരക്ഷിക്കുന്നതിനും പൗരന്മാരുടെയും രാജ്യത്ത് താമസിക്കുന്നവരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ അന്താരാഷ്ട്ര നിയമം ഉറപ്പുനൽകുന്ന സ്വാഭാവികമായ അവകാശം തങ്ങൾക്കുണ്ടെന്ന് സൗദി വ്യക്തമാക്കി.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേർക്കുണ്ടായ ആക്രമണം ഉൾപ്പെടെ സൗദിക്കെതിരെ ഹൂതികൾ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെയും സംഘർഷാവസ്ഥ വർധിപ്പിക്കുന്ന നടപടികളെയും യു.എൻ രക്ഷാസമിതി ശക്തമായ ഭാഷയിൽ അപലപിച്ചു. സൈനിക നടപടികൾ ശക്തമാക്കുന്നതും സാധാരണക്കാർക്കും സിവിൽ സ്ഥാപനങ്ങൾക്കും നേരെ നടത്തുന്ന ആക്രമണങ്ങളും ഉടനടി നിർത്തലാക്കാൻ സമിതി അംഗങ്ങൾ ഹൂതികളോട് ആവശ്യപ്പെട്ടു. യമൻ സർക്കാരിനുള്ള പിന്തുണ വീണ്ടും വ്യക്തമാക്കിയ അംഗങ്ങൾ, യമന്റെ ഏകീകരണം, പരമാധികാരം, സ്വാതന്ത്ര്യം, അഖണ്ഡത എന്നിവയോടുള്ള ശക്തമായ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Houthi attack in saudi arabia
Next Story