അറബ് ഗ്രാമങ്ങളില്‍ ഉയരുന്നത് അത്യാധുനിക പാര്‍പ്പിട സമുച്ചയങ്ങള്‍
text_fieldsറാസല്‍ഖൈമ: എമിറേറ്റിലെ അറബ് ഗ്രാമങ്ങളും വിജനമായ മരുപ്രദേശങ്ങളും അത്യാധുനിക പാര്‍പ്പിട സൗധങ്ങളുടെ ഗരിമയിലേക്ക്. അധികൃതരുടെ സഹകരണത്തോടെ സാങ്കേതികതികവുള്ള പാര്‍പ്പിടങ്ങളാണ് തദ്ദേശീയര്‍ക്കായി ഈ പ്രദേശങ്ങളില്‍ ഒരുങ്ങുന്നത്. ശൈഖ് സായിദ് പാര്‍പ്പിട പദ്ധതിയിലുള്‍പ്പെടുന്നതാണ് റാസല്‍ഖൈമയിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഭവന നിര്‍മാണ പ്രവൃത്തികള്‍.
ജനങ്ങള്‍ക്ക് ലോക നിലവാരത്തിലുള്ള ജീവിത സാഹചര്യം ഒരുക്കുകയെന്ന യു.എ.ഇ ഭരണാധികാരികളുടെ പ്രഖ്യാപിത നയങ്ങളുടെ സാക്ഷാത്ക്കാരം കൂടിയാണ് പ്രസ്തുത ഭവന പദ്ധതികള്‍. അല്‍ ഗൈല്‍, കോര്‍ക്വെയര്‍, അല്‍ റംസ്, ശാം, അല്‍ ജീര്‍, അല്‍ കറാന്‍, അല്‍ ദൈത്ത് തുടങ്ങിയിടങ്ങള്‍ കേന്ദ്രീകരിച്ച് നൂറുകണക്കിന് പാര്‍പ്പിടങ്ങളുടെ നിര്‍മാണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.
റാക് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിന് സമീപത്തെ വിശാലമായ മരുഭൂമിയിലും പുതിയ പാര്‍പ്പിടങ്ങള്‍ ഒരുക്കാനുള്ള പ്രാരംഭ പ്രവൃത്തികളാരംഭിച്ചിട്ടുണ്ട്. ബദീന്‍ അല്‍ സാമര്‍ കേന്ദ്രീകരിച്ച് 710 മില്യന്‍ ദിര്‍ഹം ചെലവില്‍ പുതിയ വാസ കേന്ദ്രം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 1,300,000 ചതുരശ്ര വിസ്തൃതിയിലുള്ള പ്രദേശത്ത് 543 ഭവനങ്ങളാണ് നിര്‍മിക്കുകയെന്ന് ഇന്‍ഫാസ്ട്രക്ച്ചര്‍ ഡെവലപ്പ്മെന്‍റ് മന്ത്രി ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബല്‍ഹൈഫി അല്‍ നുഐമി പറഞ്ഞു. ശൈഖ് സായിദ് ഹൗസിംഗ് പ്രോഗ്രാമില്‍ ഉള്‍പ്പെടുന്നതാണ് ഈ മേഖലയിലെ രണ്ടാമത്തെ ഭവന പദ്ധതിയെന്നും അദ്ദേഹം തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
