Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിലങ്ങാടിന് കരുതലായി...

വിലങ്ങാടിന് കരുതലായി റിയാദിലെ ‘കോഴിക്കോടൻസ്’; ദുരന്തബാധിത കുടുംബത്തിന് വീട് കൈമാറി

text_fields
bookmark_border
വിലങ്ങാടിന് കരുതലായി റിയാദിലെ ‘കോഴിക്കോടൻസ്’; ദുരന്തബാധിത കുടുംബത്തിന് വീട് കൈമാറി
cancel
camera_alt

നിർമിച്ച വീട്​

റിയാദ്​/കോഴിക്കോട്: വിലങ്ങാട് പ്രകൃതിദുരന്തത്തിൽ വീടും ജീവിതസമ്പാദ്യവും നഷ്​ടപ്പെട്ട കുടുംബത്തിന് പ്രവാസി മലയാളികളുടെ കൈത്താങ്ങ്. റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ വിഭാവനം ചെയ്ത പുനരധിവാസ പദ്ധതിയിലെ ആദ്യ വീടി​െൻറ താക്കോൽദാനം നിർവഹിച്ചു. നാട്ടുകാരും വിവിധ രാഷ്​ട്രീയ-സാമൂഹിക പ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ വടകര എം.പി ഷാഫി പറമ്പിലി​െൻറ സാന്നിധ്യത്തിലാണ് വീട് കൈമാറിയത്.

ദുരന്തമുണ്ടായ ഉടൻ റിയാദിൽനിന്നും പ്രതിനിധികളെ വിലങ്ങാട്ടേക്ക് അയച്ച് അർഹരായവരെ കണ്ടെത്തിയാണ് കോഴിക്കോടൻസ് ഈ പദ്ധതിക്ക് രൂപം നൽകിയത്. സർക്കാർ-സന്നദ്ധ സംഘടനകളുടെ ശ്രദ്ധ വേണ്ടത്ര ലഭിക്കാത്ത മേഖലയെന്ന നിലയിലാണ് വിലങ്ങാടിന് സംഘടന മുൻഗണന നൽകിയത്. വയനാട്-വിലങ്ങാട് ദുരന്തങ്ങൾക്ക് ശേഷം പ്രഖ്യാപിക്കപ്പെട്ട നിരവധി പദ്ധതികളിൽ, ഏറ്റവും വേഗത്തിൽ നിർമാണം പൂർത്തിയാക്കി ഒരു വീട് കൈമാറാൻ സാധിച്ചു എന്നത് പ്രവാസി കൂട്ടായ്മയുടെ വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു.

കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ കെ.സി. ഷാജു, കൺവീനർ റാഫി കൊയിലാണ്ടി, സ്ഥാപക അംഗങ്ങളായ ഷക്കീബ് കൊളക്കാടൻ, നാസർ കാരന്തൂർ, ഫൈസൽ അഹമ്മദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഉമർ മുക്കം, പ്രഷീദ് കൊയിലാണ്ടി എന്നിവർ ചേർന്നാണ് കുടുംബത്തിന് താക്കോൽ കൈമാറിയത്.

‘പ്രവാസലോകത്തുനിന്നുള്ള ഈ കാരുണ്യഹസ്തം ഏറെ ശ്ലാഘനീയമാണെന്നും ദുരന്തബാധിതരെ ചേർത്തുപിടിക്കുന്നതിൽ കോഴിക്കോടൻസ് കാണിച്ച ഈ വേഗത മറ്റുള്ളവർക്ക് മാതൃകയാണെന്നും ഷാഫി പറമ്പിൽ എം.പി പറഞ്ഞു.

ചടങ്ങിൽ ഫാദർ വിൽസൺ മുട്ടത്തുകുന്നേൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ കെ.കെ. നവാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷെബി സെബാസ്​റ്റ്യൻ, ലൗലി ബിജു എടാട്ട്, യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.എം. അഭിജിത്, സൽമാ രാജു, ജമാൽ കോരങ്ങാട്ട്, മോഹനൻ പാറക്കടവ്, എൻ.കെ. മുത്തലിബ്, രവീഷ് വളയം, ബവിത്ത് മലോൽ, അനസ് നങ്ങാണ്ടി, വി.കെ. മൂസ, അഷറഫ് കൊറ്റാല, ജോസ് ഇരുപ്പക്കാട്ട്, ഒ. മുനീർ, പി.എസ്. ശശി, ബാലകൃഷ്ണൻ വിലങ്ങാട് തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rehabilitation projectVilangad
News Summary - House handed over to disaster-affected family
Next Story