ദുരിതത്തിലായ ഹൗസ് ഡ്രൈവറെ നാട്ടിലയച്ചു
text_fieldsറിയാദ്: ഹൗസ് ഡ്രൈവർ വിസയിൽ വന്ന് ദുരിതത്തിലായ യുവാവിനെ സാമൂഹികപ്രവർത്തകർ രക് ഷപ്പെടുത്തി നാട്ടിലയച്ചു. ഒരു വർഷം മുമ്പ് ദമ്മാമിൽ എത്തിയ തിരുവനന്തപുരം സ്വദേശി സജീവാണ് സുമനസ്സുകളുടെ കാരുണ്യത്താൽ നാടണഞ്ഞത്. ദമ്മാമിലുള്ള സ്വദേശി പൗരെൻറ വീട്ടിലേക്ക് വന്നതെങ്കിലും അറബി ഭാഷ സംസാരിക്കാൻ അറിയില്ല എന്ന കാരണം പറഞ്ഞ് റിയാദിൽ നിന്ന് 300 കിലോമീറ്ററകലെ ദവാദ്മിയിലെ സൗദി പൗരന് കൈമാറുകയായിരുന്നു. അയാളുടെ പേരിലേക്ക് സ്പോൺസർഷിപ് മാറ്റുകയും ചെയ്തു. അതോടെ യുവാവിെൻറ ദുരിതവും തുടങ്ങി.
ദുരനുഭവങ്ങളായിരുന്നു അവിടെ നേരിട്ടത്. സഹിക്കാതായപ്പോൾ അവിടെനിന്ന് ഓടി രക്ഷപ്പെട്ട് ഒരു ടാക്സിയിൽ കയറി 380 കിലോമീറ്റർ സഞ്ചരിച്ചു റിയാദിലെ സുഹൃത്ത് നന്ദുവിെൻറ അടുത്തെത്തി അഭയം പ്രാപിച്ചു. മൂന്നു മാസത്തോളം നന്ദുവിെൻറ സംരക്ഷണയിൽ കഴിയുകയും തുടർന്ന് പ്ലീസ് ഇന്ത്യ ഭാരവാഹി ലത്തീഫ് തെച്ചിയുടെ സഹായത്തോടെ ഇന്ത്യൻ എംബസിയെ ബന്ധപ്പെടുകയും നാട്ടിൽ പോകാനുളള വഴി തുറക്കുകയുമായിരുന്നു. എംബസിയിൽനിന്ന് ഔട്ട് പാസ് കിട്ടിയേതാടെ നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽനിന്ന് എക്സിറ്റ് വിസ നേടി. റിയാദിലെ കരുനാഗപ്പള്ളി സ്വദേശികളുടെ പ്രവാസി കൂട്ടായ്മ ‘നന്മ’ നൽകിയ സൗജന്യ വിമാന ടിക്കറ്റിൽ നാട്ടിലേക്ക് മടങ്ങി. പ്ലീസ് ഇന്ത്യ കിഴക്കൻ പ്രവിശ്യ കോഒാഡിനേറ്റർ രബീഷ് കോക്കല്ലൂർ, സഹപ്രവത്തകരായ പ്രജിത്ത്, ഇർഷാദ്, അഹിനാസ് എന്നിവരും നന്മ പ്രവർത്തകരും നന്ദുവുമാണ് സജീവിനെ ഒാരോ ഘട്ടത്തിലും സഹായിക്കാനുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
