Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോകത്ത്​ ഏറ്റവും...

ലോകത്ത്​ ഏറ്റവും കൂടുതൽ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്​ മക്കയിൽ

text_fields
bookmark_border
ലോകത്ത്​ ഏറ്റവും കൂടുതൽ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്​ മക്കയിൽ
cancel
മക്ക: ലോകത്ത്​ ഏറ്റവും കൂടുതൽ ഹോട്ടലുകൾ പ്രവർത്തിക്കുന്ന പട്ടണമാണ്​ മക്കയെന്ന്​ ടൂറിസം പുരാവസ്​തു അതോറിറ ്റി വ്യക്​തമാക്കി. കൂടുതലാളുകൾക്ക്​ തൊഴിലവസരമുണ്ടാക്കുന്ന​ ​മേഖലയാണിത്​​. അതിനാൽ ഹോട്ടൽ തൊഴിൽ രംഗത്തേക്ക്​ ആളുകളെ പ്രോത്​സാഹിപ്പിക്കുകയും അവരുടെ കഴിവുകൾ വളർത്തുകയും സ്വദേശി അനുപാതം കൂട്ടുകയും ചെ​യ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വദേശികൾക്ക്​ ഹോട്ടൽ മേഖലയിൽ​ ജോലി ലഭിക്കാൻ വിവിധ പരിപാടികളാണ് നടപ്പിലാക്കിവരുന്നതെന്ന്​ മക്ക ടൂറിസം ഒാഫീസ്​ മേധാവി ഡോ. ഹിശാം മദനി പറഞ്ഞു. മക്കയിലെ ഹോട്ടലുകളുടെ വർധനവ്​ കണക്കിലെടുത്ത്​ ടൂറിസം പഠന ​കേന്ദ്രങ്ങളിൽ നിന്ന്​ പുറത്തിറങ്ങിയവരുടെ കഴിവുകൾ മികച്ചതാക്കാൻ ശ്രമിച്ചു വരുന്നുണ്ട്​. ആവശ്യമായ ബോധവത്​കരണവും പ്രോത്​സാഹനവും നൽകി വരുന്നതായും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:Hotels in Mecca saudi news 
Next Story