റമദാനിനോടനുബന്ധിച്ച് ഹോട്ടലുകളിൽ നിരീക്ഷണം ശക്തമാക്കും
text_fieldsത്വാഇഫ്: റമദാനിനോടനുബന്ധിച്ച് ഹോട്ടലുകളിലും ഭക്ഷ്യവിൽപന കേന്ദ്രങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ ത്വാഇഫ് മുനിസിപ്പാലിറ്റി തീരുമാനിച്ചു.
വിവിധ മുനിസിപ്പൽ ബ്രാഞ്ച് ഓഫീസുകൾക്ക് കീഴിലെ റമദാൻ പദ്ധതികളെക്കുറിച്ച ചർച്ചയിലാണ് ഭക്ഷ്യവിൽപന കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചത്. റമദാനും വേനലവധിയും പെരുന്നാളും ടൂറിസം ആഘോഷങ്ങളും കണക്കിലെടുത്ത് ഹോട്ടലുകളിലും ബസ്തകളിലും ശക്തമായ നിരീക്ഷണം നടത്താനുള്ള പദ്ധതികൾ ആവിഷ്കരിച്ചതായി മുനിസിപ്പാലിറ്റി സേവന വിഭാഗം അണ്ടർ സെക്രട്ടി ഡോ. അബ്ദുല്ല ബിൻ സഈദ് അൽഗാമിദി പറഞ്ഞു. ഇതിനാവശ്യമായ ഒരുക്കങ്ങൾ നടത്താൻ അദ്ദേഹം ആവശ്യപ്പെട്ടു.
അനധികൃത ബസ്തകൾ തടയുക, ഗോഡൗണുകൾ, ഭക്ഷ്യനിർമാണ കേന്ദ്രങ്ങൾ, ഹോട്ടലുകൾ, മത്ബഖുകൾ, ബഖാലകൾ എന്നിവിടങ്ങളിലെ പരിശോധനക്കും മുഴുസമയ പരാതികൾ സ്വീകരിക്കുന്നതിനും വേണ്ട കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.