Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജനുവരി മുതൽ...

ജനുവരി മുതൽ ഹോട്ടലുകളിൽ കലോറി പട്ടിക പ്രദർശിപ്പിക്കണം

text_fields
bookmark_border
ജനുവരി മുതൽ ഹോട്ടലുകളിൽ കലോറി പട്ടിക പ്രദർശിപ്പിക്കണം
cancel

ജിദ്ദ: ഹോട്ടൽ,ബൂഫിയ, കഫേ, െഎസ്​ ക്രീം, ജ്യൂസ് പാർലർ​, റൊട്ടി കട, ബേക്കറി എന്നീസ്ഥാപനങ്ങളിൽ കലോറി പട്ടിക പ്രദർശിപ്പിക്കണമെന്ന നിയമം ​2019 ജനുവരി ആദ്യം മുതൽ നിർബന്ധമാക്കും. ഫുഡ്​ ആൻറ്​ ഡ്രഗ്​സ്​ ​അതോറിറ്റിയാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. തീരുമാനം നടപ്പിലാക്കുന്നതിനാവശ്യമായ മുഴുവൻ നടപടികളും പൂർത്തിയായി​​. നിർദേശങ്ങൾ ലംഘിക്കുന്ന സ്​ഥാപനങ്ങൾക്ക്​ ഒരോ ഉൽപന്നത്തിനും ആയിരം റിയാൽ വരെ പിഴയുണ്ടാകുമെന്ന്​ അധികൃതർ വ്യക്​തമാക്കി. ആരോഗ്യകരമായ ഭക്ഷണം ഉപഭോക്​താക്കൾക്ക്​ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന്​​ അതോറിറ്റി ഫുഡ്​ സ്​പെഷ്യലിസ്​റ്റ്​ ഫൈസൽ ബിൻ സനീദ്​ പറഞ്ഞു. ഭക്ഷണം ആരോഗ്യകരമാക്കുന്നതോടെ രാജ്യത്ത്​ വർധിച്ചുവരുന്ന പൊണ്ണത്തടി ഇല്ലാതാക്കാൻ സാധിക്കും. 15 വയസിനു മുകളിൽ 60 ശതമാനവും വിദ്യാർഥികളിൽ 9.3 ശതമാനവും കുട്ടികളിൽ ആറ്​ ശതമാനവും പൊണ്ണതടിക്കാരാണ് എന്നാണ്​ കണക്ക്​​.

രക്​ത സമ്മർദം, ​പ്രമേഹം, കാൻസർ, സന്ധികളിലെ നീർക്കെട്ട്​ എന്നിവക്ക്​ പൊണ്ണത്തടിയാണ്​ പ്രധാന കാരണം. തീരുമാനം നടപ്പിലാക്കുന്നതോടെ ഉപഭോക്​താവിന്​ ഭക്ഷണത്തിലടങ്ങിയ പോഷക ഘടകങ്ങൾ എ​ന്തൊക്കെയെന്നും അതി​​​െൻറ അളവുകളും അറിയാൻ സാധിക്കും. ഇതിനായി ഒ​രുപാട്​ നടപടികൾ അതോറിറ്റി പൂർത്തിയാക്കിയിട്ടുണ്ട്​​. 2017 നവംബറിലാണ്​ കലോറി ലിസ്​റ്റിനു വേണ്ട നടപടികൾക്ക്​ തുടക്കമിട്ടത്​. കഴിഞ്ഞ ജുലൈയിൽ ഇതുസംബന്ധിച്ച അറിയിപ്പ്​ നൽകി. ജനുവരി മുതൽ കലോറി ലിസ്​റ്റ്​ പ്രസിദ്ധീകരിക്കൽ നിർബന്ധമാക്കും​.

ഹോട്ടലുകൾ, കഫേകൾ, ​​െഎസ്​ ക്രീം, ജ്യൂസ്​, റൊട്ടി എന്നിവ വിൽക്കുന്ന കടകൾക്കും ബേക്കറി, ബൂഫിയകൾക്കും നിയമം ബാധകമാണ്​​. ഭക്ഷ്യവസ്​തുക്കൾ വിൽപന നടത്തുന്ന ഉന്തുവണ്ടികളെ ഇതിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കലോറി പട്ടിക നിയമം നടപ്പിലാക്കാൻ 35 ദിവസം മാത്രം ബാക്കി നിൽക്കെ ഇതിനായുള്ള ശിൽപശാലകളും പരിശീലന പരിപാടികളും അതോറിറ്റിക്ക്​ കീഴിൽ പുരോഗമിക്കുകയാണ്​. രാജ്യത്തെ മുനിസിപ്പാലിറ്റി ഉദ്യോഗസ്​ഥർക്ക്​ ഇതുസംബന്ധിച്ച്​ പരിശീലനം നൽകാൻ മുനിസിപ്പൽ മന്ത്രാലയവും അതോറിറ്റിയും തമ്മിൽ ധാരണയായിട്ടുണ്ട്​. തീരുമാനം നടപ്പിലാക്കിയിട്ടുണ്ടോയെന്ന്​ മുനിസിപ്പാലിറ്റിക്ക്​ കീഴിലെ ഉദ്യോഗസ്​ഥരായിരിക്കും നിരീക്ഷിക്കുക. എന്നാൽ ​​ രേഖപ്പെടുത്തിയ വിവരങ്ങൾ സത്യസന്ധമാണെന്ന്​ ഉറപ്പുവരുത്തുന്നത്​ അതോറിറ്റി ജീവനക്കാരാകും.

ഭക്ഷണം ഒാർഡർ ചെയ്യുന്ന സ്​ഥലത്താണ്​ പട്ടിക പ്രദർശി​പ്പിക്കേണ്ടത്​. ഭക്ഷ്യവസ്​തുക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ പ്രത്യേക ഇലക്​ട്രോണിക്​ ബോർഡുകളുമുണ്ടായിരിക്കണം. അക്ഷരങ്ങളിലും അക്കങ്ങളിലും വ്യക്​തമായി കാണത്തക്കവിധം വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കണം. ഉപഭോക്​താവിന്​ തെറ്റിദ്ധാരണ ഉണ്ടാകുന്ന രീതിയിലാവരുത് ബോർഡ്​. അളവ്​ രേഖപ്പെടുത്തു​​േമ്പാൾ പിഴവുകളുണ്ടാകുന്നത്​ പത്ത്​ ശതമാനത്തിൽ കൂടരുതെന്നും വ്യവസ്​ഥയിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudihotelgulf newsmalayalam news
News Summary - hotel-saudi-gulf news
Next Story