ഹൂതി ആക്രമണത്തിൽ താടിയെല്ല് തകർന്ന യമനി ബാലന് ജിദ്ദയിൽ ചികിത്സ
text_fieldsജിദ്ദ: യമനിൽ ഹൂതികളുടെ ഷെല്ലാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലനെ ജിദ്ദയിലെത്തിച്ചു. മധ്യയമനിലെ മആരിബിൽ നിന്നുള്ള ഇയാദ് മുഹമ്മദ് അബ്ദു അൽമുമ്പർ എന്ന 11 കാരനെയാണ് കിങ് സൽമാൻ സെൻറർ േഫാർ റിലീഫ് ആൻറ് ഹ്യുമാനിറ്റേയൻ എയ്ഡ് കൊണ്ടുവന്നത്.
കഴിഞ്ഞ ഏപ്രിലിലാണ് ഇയാദിന് പരിക്കേറ്റ ഷെല്ലാക്രമണം ഉണ്ടായത്. സംഘർഷബാധിതമായ തെൻറ ഗ്രാമത്തിൽ നിന്ന് സ്കൂളിലേക്ക് പോകുകയായിരുന്നു ഇയാദ്. സമീപത്ത് വന്നുവീണ ഷെല്ലിെൻറ ചീളുകൾ അവെൻറ ശരീരത്തിൽ പതിഞ്ഞു. മാരകമായ മുറിവുകൾക്കൊപ്പം കീഴ്താടിയെല്ല് തകരുകയും ചെയ്തു. ഒൗദ്യോഗിക സർക്കാരിെൻറ നിയന്ത്രണത്തിലുള്ള മആരിബ് കമീഷൻ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പരിക്കുകൾ മാറിയെങ്കിലും തകർന്ന താടിയെല്ല് ചികിത്സിക്കാനുള്ള സംവിധാനം അവിടെയുണ്ടായിരുന്നില്ല. കൂടുതൽ ആധുനികമായ ചികിത്സ വേണമെന്ന് ഡോക്ടർമാർ വിധിയെഴുതി. അങ്ങനെയാണ് കിങ് സൽമാൻ സെൻറർ ഫോർ റിലീഫ് ആൻഡ് ഹ്യൂമാനിറ്റേറിയൻ എയ്ഡിെൻറ ശ്രദ്ധയിൽ ഇയാദ് വരുന്നത്. സെൻററിെൻറ സംഘം ഇയാദിനെ ഏറ്റെടുത്തു. അവിടെ നിന്ന് സൗദി അറേബ്യയിലേക്ക് കൊണ്ടുവന്നു. അതിർത്തിയിലെ ശറൂറ ജനറൽ ഹോസ്പിറ്റലിലായിരുന്നു ആദ്യ ചികിത്സ. അവിടെ നിന്ന് നജ്റാനിലെ കിങ് ഖാലിദ് ഹോസ്പിറ്റലിലും പിന്നീട് ജിദ്ദയിലെ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലേക്കും മാറ്റി. സൗദിയിലെ ചികിത്സയിൽ സുഖം പ്രാപിച്ചുവരികയാണ് ഇയാദ്. സൽമാൻ രാജാവിെൻറ പ്രത്യേക നിർദേശ പ്രകാരമാണ് കിങ് സൽമാൻ സെൻറർ ഫോർ റിലീഫ് ആൻഡ് ഹ്യൂമാനിറ്റേറിയൻ എയ്ഡ് ഇയാദിെൻറ ചികിത്സ ഏറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
