ഹെറിസോൺ 2025; വനിത സംരംഭകർക്കായി അവബോധന ക്ലാസ് വെള്ളിയാഴ്ച
text_fieldsറിയാദ്: പ്രവാസി വെൽഫെയർ സെൻട്രൽ പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന കരിയർ സ്ക്വയറിന്റെ ആഭിമുഖ്യത്തിൽ വനിതകൾക്കായി തൊഴിൽ ബിസിനസ് അവബോധന ക്ലാസ് ‘ഹെറിസോൺ 2025’ സംഘടിപ്പിക്കുന്നു.
മേയ് 30 (വെള്ളിയാഴ്ച) റിയാദ് റൗദയിലെ നജിദ് അൽ ദഹാബി ഇസ്തിറാഹയിൽ വൈകീട്ട് 3.30 മുതൽ 6.30 വരെയാണ് പരിപാടി. സൗദിയിലെ മാറിയ തൊഴിൽ സാധ്യതകളെ എങ്ങനെ അനുകൂലമായി ഉപയോഗപ്പെടുത്താം, പുതുതായി ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള നിയമവശങ്ങൾ തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കുന്നതായിരിക്കും പരിപാടി. പ്രമുഖ ബിസിനസ് കൺസൾട്ടന്റും അറബ് കൺസൾട്ട് ഹൗസിന്റെ സി.ഇ.ഒയുമായ നജീബ് മുസ്ലിയാരകത്താണ് ക്ലാസ് നയിക്കുന്നത്. സ്ത്രീകൾക്ക് അനുയോജ്യമായ തൊഴിൽ സംരഭങ്ങൾ പരിചയപ്പെടുത്തുന്നതോടൊപ്പം വിശദമായ ചോദ്യോത്തര സെഷനും ഉണ്ടായിരിക്കും. പരിപാടിയിൽ റിയാദിലെ വനിത സംരഭകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതാണ്. താല്പര്യമുള്ളവർക്ക് 0558328128 എന്ന നമ്പറി രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

