Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​തി​ർ​ത്തി​യി​ലെ...

അ​തി​ർ​ത്തി​യി​ലെ കാ​ലു​ഷ്യ​ത്തി​ന്​ തീ​പ​ക​ർ​ന്ന്​ വീ​ണ്ടും ആ​ക്ര​മ​ണം

text_fields
bookmark_border
അ​തി​ർ​ത്തി​യി​ലെ കാ​ലു​ഷ്യ​ത്തി​ന്​ തീ​പ​ക​ർ​ന്ന്​ വീ​ണ്ടും ആ​ക്ര​മ​ണം
cancel
camera_alt??????????? ?????? ?????????????????? ????

ജി​ദ്ദ: ഹൂ​തി​ക​ൾ സൗ​ദി​യി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള ആ​ക്ര​മ​ണം ശ​ക്​​ത​മാ​ക്കി​യ​തോ​ടെ മേ​ഖ​ല​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​യി. യ​മ​ൻ അ​തി​ർ​ത്തി​യി​ൽ​നി​ന്ന്​ ഞാ​യ​റാ​ഴ്​​ച രാ​ത്രി അ ​ബ്​​ഹ വി​മാ​ന​ത്താ​വ​ള​ത്തി​ന്​ നേ​രെ ന​ട​ത്തി​യ ആ​ക്ര​മ​ണം വ​ലി​യ പ്ര​കോ​പ​ന​മാ​ണ്​ സൃ​ഷ്​​ടി​ച്ചി​രി ​ക്കു​ന്ന​ത്. ഇ​റാ​നാ​ണ്​ അ​ത്യാ​ധു​നി​ക ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും ഹൂ​തി​ക​ൾ​ക്ക്​ ന​ൽ​കു​ന്ന​ത്​ എ​ന ്ന്​ സൗ​ദി ശ​ക്​​ത​മാ​യി ആ​രോ​പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന ന​വീ​ന ആ​യു​ധ​ങ്ങ​ൾ, ഇ​റാ​ന ാ​ണ്​ ഇ​തി​​െൻറ പി​ന്നി​ലെ​ന്ന്​ തെ​ളി​യി​ക്കു​ന്നു​വെ​ന്നാ​ണ്​​​ സ​ഖ്യ​സേ​ന മേ​ധാ​വി പ​റ​യു​ന്ന​ത്. ഗ​ൾ​ ഫ്​ മേ​ഖ​ല​യി​ലെ ക​പ്പ​ലാ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ഇൗ ​ആ​ക്ര​മ​ണ​ത്തി​നും ബ​ന്ധ​മു​ണ്ടെ​ന്നാ​ണ്​ സ​ഖ്യ​സേ​ന​ യു​ടെ ആ​രോ​പ​ണം.

ഇ​റാ​ൻ പ​ക്ഷേ, ഇ​തു നി​ഷേ​ധി​ക്കു​ന്നു. ആ​ക്ര​മ​ണം ശ​ക്​​ത​മാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​മേ​രി​ക്ക​ൻ സൈ​ന്യം അ​റ​ബ്​ സ​ഖ്യ​സേ​ന​യി​ൽ ചേ​രു​മെ​ന്ന്​ അ​മേ​രി​ക്ക​ൻ ദൂ​ത​ൻ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. കൂ​ടു​ത​ൽ ആ​യു​ധ​ങ്ങ​ളും പ​ട​ക്കോ​പ്പു​ക​ളും ദ​ക്ഷി​ണ സൗ​ദി​യി​ൽ വി​ന്യ​സി​ക്കു​ന്നു​ണ്ട്. മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി യു​ദ്ധ​ത്തി​ലേ​ക്ക് ഏ​തു​നി​മി​ഷ​വും വ​ഴു​തി​പ്പോ​കു​മെ​ന്ന് ബ്രി​ട്ട​ണ്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി. ഗ​ൾ​ഫ്​ സ​മു​ദ്ര​ത്തി​ൽ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക്​ നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​​െൻറ​യും അ​മേ​രി​ക്ക​ൻ ചാ​ര​വി​മാ​നം ഇ​റാ​ൻ വെ​ടി​വെ​ച്ചി​ട്ട​തി​​െൻറ​യും തീ​യും പു​ക​യും പാ​ളു​ന്ന​തി​നി​ട​യി​ലാ​ണ്​ ഹൂ​തി​ക​ളു​ടെ സൗ​ദി​ക്ക്​ നേ​രെ​യു​ള്ള രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണം. ഇ​തി​ലും ഇ​റാ​നാ​ണ്​ പ്ര​തി​ക്കൂ​ട്ടി​ൽ. മേ​ഖ​ല അ​സ്വാ​ര​സ്യം​കൊ​ണ്ട്​ വീ​ർ​പ്പു​മു​ട്ടു​േ​മ്പാ​ൾ പ്ര​വാ​സി​ക​ളും ആ​ശ​ങ്ക​യി​ലാ​ണ്. പ്ര​ത്യേ​കി​ച്ച്​ അ​തി​ർ​ത്തി​ക​ളി​ൽ ഉ​പ​ജീ​വ​നം തേ​ടി ക​ഴി​യു​ന്ന​വ​ർ.

ലോ​ക രാ​​ഷ്​​ട്ര​ങ്ങ​ൾ അ​പ​ല​പി​ച്ചു
ജി​ദ്ദ: അ​ബ്​​ഹ വി​മാ​ന​ത്താ​വ​ള​ത്തി​നു​നേ​രെ ഞാ​യ​റാ​ഴ്​​ച​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ ലോ​ക രാ​​ഷ്​​ട്ര​ങ്ങ​ൾ അ​പ​ല​പി​ച്ചു. സൗ​ദി​യി​ലെ അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​ർ ജോ​ൺ അ​ബീ സൈ​ദും അ​ബ്​​ഹ വി​മാ​ന​ത്താ​വ​ളം ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ചു. ഒ​രാ​ൾ മ​രി​ക്കാ​നും ഏ​താ​നും പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കാ​നും ഇ​ട​യാ​യ ഹൂ​തി ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തെ കു​വൈ​ത്ത്, യു.​എ.​ഇ, ബ​ഹ്​​റൈ​ൻ, ജോ​ർ​ഡ​ൻ, യ​മ​ൻ, ഇൗ​ജി​പ്​​ത്, ജി​ബൂ​തി, അ​ഫ്​​ഗാ​നി​സ്​​താ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.


സൗ​ദി​യു​ടെ സു​ര​ക്ഷ ല​ക്ഷ്യ​മി​ട്ടു​ള്ള ഏ​ത്​ ആ​ക്ര​മ​ണ​വും ​ജോ​ർ​ഡ​നെ​യും മേ​ഖ​ല​യെ​യും ല​ക്ഷ്യ​മി​ട്ടു​ള്ള​തു​കൂ​ടി​യാ​ണെ​ന്ന്​ ​ജോ​ർ​ഡ​ൻ വി​ദേ​ശ​കാ​ര്യ വ​ക്​​താ​വ്​ സു​ഫ്​​യാ​ൻ അ​ൽ​ഖ​ദാ​ത്​​പ​റ​ഞ്ഞു. ഭീ​ക​ര​ത​ക്കെ​തി​രെ സൗ​ദി അ​റേ​ബ്യ എ​ടു​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രാ​ൾ മ​രി​ക്കാ​നി​ട​യാ​യ​തി​ൽ അ​നു​ശോ​ചി​ക്കു​ക​യും പ​രി​ക്കേ​റ്റ​വ​ർ​ വേ​ഗം സു​ഖം​പ്രാ​പി​ക്ക​െ​ട്ട​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്​​ട്ര, മാ​നു​ഷി​ക നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചു​ള്ള​താ​ണ്​​ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണ​മെ​ന്ന്​ യ​മ​ൻ വി​ദേ​ശ കാ​ര്യാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​വും സു​ര​ക്ഷ കൗ​ൺ​സി​ലും ആ​​ക്ര​മ​ണ​ത്തെ അ​പ​ല​പി​ക്ക​ണം. യ​മ​നി​ൽ സ്​​ഥി​ര​ത​യും സ​മാ​ധാ​ന​വും സ്​​ഥാ​പി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ തു​ട​ർ​ന്നു.


നീ​ച​വും ഭീ​രു​ത്വ​വു​മാ​ണ്​ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണ​മെ​ന്ന്​ ഇ​രു​ഹ​റം കാ​ര്യാ​ല​യ​ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്​ പ​റ​ഞ്ഞു. ഹൂ​തി​ക​ളു​ടെ ഉ​ദ്ദേ​ശ്യ​ങ്ങ​ളും ല​ക്ഷ്യ​ങ്ങ​ളും പി​ഴ​ച്ച​താ​ണ്. മ​ത​വി​ശ്വാ​സി​ക​ളി​ൽ​നി​ന്ന്​ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​മു​ണ്ടാ​കി​ല്ലെ​ന്നും ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി പ​റ​ഞ്ഞു. സൗ​ദി​ക്കു​നേ​രെ​യു​ള്ള ആ​വ​ർ​ത്തി​ച്ചു​ള്ള ഹൂ​തി​ക​ളു​ടെ ആ​​​​ക്ര​മ​ണം അ​വ​ർ ഭീ​ക​ര സം​ഘ​ട​ന​യാ​ണെ​ന്ന്​ ഉ​റ​പ്പി​ക്കു​ന്ന​താ​ണെ​ന്ന്​ അ​റ​ബ്​ പാ​ർ​ല​മ​െൻറ്​ ​ മേ​ധാ​വി ഡോ. ​മി​ശ്​​അ​ൽ ബി​ൻ ഫ​ഹ്​​മ്​ അ​ൽ​സ​ല​മി പ​റ​ഞ്ഞു. സു​ര​ക്ഷ കൗ​ൺ​സി​ൽ വി​ഷ​യം ഗൗ​ര​വ​മാ​യി ക​ണ്ട് ഹൂ​തി ഭീ​ക​ര​ർ​ക്കെ​തി​രെ ഉ​ചി​ത​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡ്രോ​ൺ താ​ഴെ വീ​ണ​ത്​ പൊ​ട്ടി​ത്തെ​റി​ച്ച ശേ​ഷം
ജി​ദ്ദ: ഡ്രോ​ണു​ക​ളേ​യും മി​സൈ​ലു​ക​ളേ​യും പ്ര​തി​രോ​ധി​ക്കു​ന്ന സം​വി​ധാ​ന​ത്തെ മ​റി​ക​ട​ന്നാ​ണ് ഹൂ​തി ഡ്രോ​ണ്‍ ഞാ​യ​റാ​ഴ്​​ച അ​ബ​ഹ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. സാ​ധാ​ര​ണ ഹൂ​തി​ക​ള​യ​ക്കു​ന്ന മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും സ​ഖ്യ​സേ​ന ആ​കാ​ശ​ത്തു​വെ​ച്ചു​ത​ന്നെ ത​ക​ര്‍ക്കാ​റു​ണ്ട്. ഞാ​യ​റാ​ഴ്​​ച​യി​ലെ ആ​ക്ര​മ​ണ​ത്തി​ൽ റ​ഡാ​റി​ല്‍ കു​ടു​ങ്ങാ​തെ​യെ​ത്തി​യ ഹൂ​തി ഡ്രോ​ണ്‍ ആ​കാ​ശ​ത്തു​വെ​ച്ച് പൊ​ട്ടി​ത്തെ​റി​ച്ച് താ​ഴെ പ​തി​ക്കു​ക​യാ​യി​രു​ന്നു.


ഇ​താ​ണ് അ​പ​ക​ട​വ്യാ​പ്തി കൂ​ട്ടി​യ​ത്. വ​ൻ ശ​ബ്​​ദ​ത്തോ​ടെ​യാ​ണ്​ ഡ്രോ​ൺ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന്​ വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. ആ​ക്ര​മ​ണം ല​ക്ഷ്യം ക​ണ്ടി​രു​ന്നെ​ങ്കി​ൽ വ​ലി​യ ദു​ര​ന്ത​മാ​വു​മാ​യി​രു​ന്നു. വി​മാ​നം ലാ​ൻ​ഡ്​​ ചെ​യ്​​ത്​ പാ​ർ​ക്കി​ങ്​ ഏ​രി​യ​യി​ലേ​ക്ക്​ നീ​ങ്ങു​േ​മ്പാ​ഴാ​ണ്​ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വി​മാ​നം ത​ക​ർ​ക്ക​ലാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നാ​ണ്​ ഹൂ​തി അ​വ​കാ​ശ​വാ​ദം. ഏ​താ​ക്ര​മ​ണ​വും ചെ​റു​ക്കാ​നു​ള്ള സ​ന്നാ​ഹ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ സ​ജ്ജ​മാ​ക്കി​യി​രു​ന്നു. അ​തും മ​റി​ക​ട​ന്നാ​ണ്​ ഞാ​യ​റാ​ഴ്​​ച​ത്തെ ആ​ക്ര​മ​ണം. പ​രി​ക്കേ​റ്റ​വ​രി​ൽ വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​രു​മു​ണ്ട്. ക​ഴി​ഞ്ഞ​യാ​ഴ്ച ക്രൂ​യി​സ് മി​സൈ​ലും സ​മാ​ന രീ​തി​യി​ലെ​ത്തി​തോ​ടെ 26 പേ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​ത്യാ​ധു​നി​ക ഡ്രോ​ണു​ക​ള്‍ ഹൂ​തി​ക​ള്‍ക്ക് എ​ത്തി​ക്കു​ന്ന​ത് ഇ​റാ​നാ​ണെ​ന്ന് സ​ഖ്യ​സേ​ന ആ​രോ​പി​ക്കു​ന്നു. ഇ​തോ​ടെ പ്ര​ശ്നം കൂ​ടു​ത​ല്‍ വ​ഷ​ളാ​വു​ക​യാ​ണ്. തു​ട​ര്‍ച്ച​യാ​യി 11ാം ദി​ന​മാ​ണ് തെ​ക്ക​ന്‍ പ്ര​വി​ശ്യ കേ​ന്ദ്രീ​ക​രി​ച്ച് ഹൂ​തി ആ​ക്ര​മ​ണം. ഇ​തോ​ടെ വി​മാ​ന സ​ര്‍വി​സു​ക​ളും താ​റു​മാ​റാ​കു​ന്നു​ണ്ട്

സൗദി അറേബ്യക്ക്​ ഒ.​െ​എ.​സി​ പിന്തുണ
ജി​ദ്ദ: അബ്​ഹ വിമാനത്താവള ആക്രമ​ണ സംഭവത്തിൽ ഇസ്​ലാമിക രാജ്യങ്ങളുടെ സംഘടന, ഒ.​െഎ.സി ശക്തമായി അപലപിച്ചു. മേഖലക്കും ലോകത്തിനും ഭീഷണിയായ ഭീകര​തക്കെതിരെ സൗദി അറേബ്യ എടുക്കുന്ന ഏതു​ നടപടികൾക്കും ഒ.​െഎ.സിയുടെ പൂർണ പിന്തുണയും െഎക്യദാർഢ്യവുമുണ്ടായിരിക്കും.
ഭീകരരായ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെ ഒ.​െഎ.സി ശക്തമായി അപലപിക്കുന്നതായി സെക്രട്ടറി ജനറൽ ഡോ. യൂസുഫ്​ ബിൻ അഹ്​മദ്​ അൽഉസൈമിൻ പ്രസ്​താവനയിൽ പറഞ്ഞു. സിവിലിയന്മാർക്കും പൊതു സ്​ഥാപനങ്ങൾക്കും വിശുദ്ധ സ്​ഥലങ്ങൾക്കും നേരെയാണ്​ ഹൂതികളുടെ ആക്രമണം. തീർച്ചയായും ഹൂതികൾക്കും അവർക്കു​ പിന്നിലുള്ളവർക്കുമായിരിക്കും ഇതി​​െൻറ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളെയും വിമാന സർവിസുകളെയും ലക്ഷ്യമിട്ടുള്ള ഭീകരപ്രവർത്തനങ്ങൾ തടയാൻ മുന്നോട്ടുവരണമെന്ന്​ അന്താരാഷ്​​ട്ര സുരക്ഷ കൗൺസി​ലിനോട്​ ഒ.​െഎ.സി ആവശ്യ
പ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiyamansaudi newsHoothi
News Summary - hoothi-yaman-saudi-saudi news
Next Story