നാലു പതിറ്റാണ്ട് പ്രവാസം പിന്നിട്ട വണ്ടൂർ സ്വദേശികളെ ആദരിച്ചു
text_fieldsനാലു പതിറ്റാണ്ട് പ്രവാസം പിന്നിട്ട വണ്ടൂർ സ്വദേശികളെ വണ്ടൂർ പ്രവാസി കൂട്ടായ്മ ജിദ്ദയിൽ ആദരിക്കുന്നു
ജിദ്ദ: സൗദിയിൽ നാലു പതിറ്റാണ്ട് പ്രവാസം പിന്നിട്ട വണ്ടൂർ സ്വദേശികളെ വണ്ടൂർ പ്രവാസി കൂട്ടായ്മ ജിദ്ദയിൽ ആദരിച്ചു. ശറഫിയ്യയിൽ നടന്ന 'വണ്ടൂർ സംഗമം 2023' പരിപാടിയിൽ ജിദ്ദയിലെ വ്യാപാര, വ്യവസായ രംഗത്ത് പ്രവർത്തിക്കുന്നവരും വിവിധ സ്ഥാപനങ്ങളിലും മറ്റുമായി ജോലിചെയ്യുന്നവരുമായ വി.പി. മുഹമ്മദലി, കെ.കെ. മുഹമ്മദ് നജീബ്, അബ്ദുൽ സലാം മേത്തലയിൽ, നജീബ് (ബേബി) നീലാമ്പ്ര, ഉമ്മർ ഓടക്കുഴിയൻ, ഐ.കെ. ഹുസൈൻ എന്നിവരെയാണ് ആദരിച്ചത്. അക്ബർ കരുമാര, അഷ്റഫ് അലി മാസ്റ്റർ, പാപ്പറ്റ കുഞ്ഞിമുഹമ്മദ്, കണ്ണിയൻ അബ്ദുൽ മജീദ്, ഹാരിസ് നീലാമ്പ്ര എന്നിവർ മുതിർന്ന പ്രവാസികൾക്കുള്ള ഉപഹാരം കൈമാറുകയും സംസാരിക്കുകയും ചെയ്തു.
കെ.ടി.എ. മുനീറിന്റെ നേതൃത്വത്തിൽ ‘ഇൻററാക്ഷൻ വിത്ത് പയനിയേഴ്സ്’ എന്ന പേരിൽ ടേബിൾ ടോക്ക് നടന്നു. സൗദിയിലേക്കുള്ള കപ്പൽയാത്ര, ടെന്റുകളിൽ വസിച്ചിരുന്ന ദുരിത കാലം, നഗരസഭയിലും മറ്റും ചെയ്ത കഠിന ജോലികൾ തുടങ്ങി ആദ്യകാല പ്രവാസത്തിന്റെ പ്രയാസങ്ങളും നൊമ്പരങ്ങളും പൊള്ളുന്ന ജീവിതാനുഭവങ്ങളും ആദരം ഏറ്റുവാങ്ങിയവർ പുതിയ തലമുറയിലെ സദസ്യർക്കായി പങ്കുവെച്ചു. പ്രസിഡൻറ് ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു. കെ.ടി. സക്കീർ ഹുസൈൻ സ്വാഗതവും റഷാദ് കരുമാര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

