ടി ടെക് ദി ഗ്രോത്ത് കോഴ്സ് പൂർത്തിയാക്കിയവരെ ആദരിച്ചു
text_fields‘ടി ടെക് ദി ഗ്രോത്ത്’ എന്ന ഹ്രസ്വകാല പരിശീലന കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് അവാർഡുകൾ നൽകി ആദരിച്ചപ്പോൾ
റിയാദ്: ആർ.ഐ.ഐ.സി ശുമൈസി ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ടീനേജേഴ്സ് ട്രെയിനിങ് ആൻഡ് എജുക്കേഷൻ കോഴ്സ് അക്കാദമി സംഘടിപ്പിച്ച ‘ടി ടെക് ദി ഗ്രോത്ത്’ എന്ന ഹ്രസ്വകാല പരിശീലന കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് അവാർഡുകൾ നൽകി ആദരിച്ചു. വെസ്റ്റ് ദീര ഇസ്ലാമിക് പ്രോപ്പഗേഷൻ സെന്റർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപകൻ ഹനീഫ് മമ്പാട് ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് തുവ്വൂർ, ഉസ്മാൻ പാലത്തിങ്കൽ, അബ്ദിഅ ഷഫീന അൽ അക്റം എന്നിവർ സംസാരിച്ചു.
യൂസുഫ്, ശുകൂർ ചേലേമ്പ്ര, ആസിഫ് കണ്ണിയൻ എന്നീ രക്ഷിതാക്കൾ ഏഴുമാസത്തെ കോഴ്സ് കുട്ടികളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയതായി പറഞ്ഞു. അബാൻ കണ്ണിയൻ, അബ്ദുല്ല അബ്ദുറസാഖ്, ഷഹീം ചേലേമ്പ്ര, അൽ അമീൻ സയ്യിദ്, അക്രം എന്നിവർ കോഴ്സിനെ കുറിച്ചുള്ള അനുഭവങ്ങൾ വിശദീകരിച്ചു.
ഏഴുമാസ കോഴ്സിലെ മികവ് കാണിച്ച മിടുക്കരെ ഉപഹാരം നൽകി ആദരിച്ചു. കോഴ്സിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും സൗദി ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന്റെയും ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന്റെയും കീഴിലുള്ള വെസ്റ്റ് ദീര ദഅ്വ ആൻഡ് അവയർനസ് സൊസൈറ്റിയുടെ പ്രത്യേക സർട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും നൽകി.
കോഴ്സിനിടയിൽ സംഘടിപ്പിച്ച ഗെയിംസ് മത്സരങ്ങളിൽ വിജയിച്ച ദിൽഷാൻ ആൻഡ് സയ്ഹാൻ (ഒന്നാം സ്ഥാനം), അബ്ദുല്ല അബ്ദുറസാഖ്, അഹ്മദ് സയ്യിദ് (രണ്ടാം സ്ഥാനം), അബാൻ ആൻഡ് മുസ്ലിഹ് (മൂന്നാം സ്ഥാനം) സമ്മാനങ്ങൾ നൽകി. കഴിഞ്ഞ സി.ബി.എസ്.ഇ ഇന്റർ സ്കൂൾ ഫുട്ബാൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിൽ പങ്കെടുത്ത ടീമംഗങ്ങളായ അബ്ദുല്ല അബ്ദുറസാഖ്, റാസിൻ, ഷഹീം ഷകീർ, അഹ്മദ് സയ്യിദ് അഷ്റഫ്, മുഹമ്മദ് അക്രം, ഹനീൻ ഹാദി ഫൈസൽ എന്നിവർക്ക് ട്രോഫികൾ സമ്മാനിച്ചു.
ഇഖ്ബാൽ കബീർ ഖിറാഅത്ത് നിർവഹിച്ചു. ഷംസുദ്ദീൻ പുനലൂർ അധ്യക്ഷത വഹിച്ചു. ഉമർഖാൻ തിരുവനന്തപുരം സ്വാഗതവും അബ്ദുൽ ഗഫൂർ തലശ്ശേരി നന്ദിയും പറഞ്ഞു. ടി ടെക് ദി ഗ്രോത്ത് കോഴ്സിന്റെ രണ്ടാം ഘട്ടവും പെൺകുട്ടികൾക്കുള്ള ഒന്നാംഘട്ടവും സെപ്റ്റംബർ ആദ്യവാരം ആരംഭിക്കുന്നതാണെന്ന് അക്കാദമി ഡയറക്ടർ ബോർഡ് അറിയിച്ചു. താൽപര്യമുള്ളവർക്ക് അലി ഫർഹാൻ കാരക്കുന്നുമായി (0564206383) ബന്ധപ്പെടാം.
ഇന്ത്യൻ ഇസ്ലാഹി സെൻറർ സൗദി നാഷനൽ കമ്മിറ്റി ട്രഷറർ മുഹമ്മദ് സുൽഫിക്കർ, റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ വൈസ് പ്രസിഡൻറ് അബ്ദുൽ വഹാബ് പാലത്തിങ്കൽ, ഫസുലുൽ ഹഖ് ബുഖാരി, റിയാദ് സലഫി മദ്റസ പ്രിൻസിപ്പൽ അംജദ് കുനിയിൽ, എൻജി. മുഹമ്മദ് ഹാഷിം ആലുവ, മുനീർ ചെറുവാടി, ഹനീഫ് തലശ്ശേരി, കബീർ ആലുവ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

