'ഹണിബീസ്' ഓണാഘോഷത്തിന് തുടക്കം
text_fieldsറിയാദ് ഹണിബീസ് കുടുംബ കൂട്ടായ്മയുടെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തവർ
റിയാദ്: ഈ വർഷത്തെ ഓണാഘോഷത്തിന് തുടക്കം കുറിച്ച് റിയാദ് ഹണിബീസ് കുടുംബ കൂട്ടായ്മ. കബീർ പട്ടാമ്പിയുടെയും ജലീൽ കൊച്ചിന്റെയും നേതൃത്വത്തിൽ വലീദ് ഇസ്തിറാഹയിൽ നടന്ന ആഘോഷത്തിൽ അത്തപ്പൂക്കളവും തിരുവാതിരയും വള്ളംകളിയും വടംവലിയും ഓണപ്പാട്ടുകളുമായി കുടുംബകൂട്ടായ്മയിലെ അംഗങ്ങൾ ഓണാഘോഷം പൊടിപൊടിച്ചു.
നെസ്റ്റോയുടെ സ്വാദിഷ്ടമായ രുചിക്കൂട്ടുകൾ ഓണസദ്യക്കു മികവേറി. ജോസിന്റെയും വല്ലിജോസിന്റെയും നേതൃത്വത്തിലെത്തിയ മാവേലിയെ ആനയിക്കാൻ പ്രദീപ്, റിസ്വാൻ, അശോക്, സുനീർ, സുദീപ്, ജെംഷീർ എന്നീ വാദ്യഘോഷക്കാരുടെ ചെണ്ടമേളവും ശിങ്കാരി മേളവും ഉണ്ടായിരുന്നു. നൃത്തം, വള്ളംകളി, തിരുവാതിര, കിച്ചൻ ഡാൻസ്, ഗാനമേള എന്നിവ അരങ്ങേറി.
വള്ളംകളിക്ക് കബീർ പട്ടാമ്പിയും ഷംനാസ് അയ്യൂബും ഫൈസൽ പാലക്കാടും നേതൃത്വം നൽകി. കായികയിനങ്ങൾ സുധീപ്, ബാബു പട്ടാമ്പി, റിസ്വാൻ, ബിൽറു, മൻസൂർ, ഷെഫീക് കൂടൂരാൻ, ഫസീർ, ജംഹർ എന്നിവർ നിയന്ത്രിച്ചു.
മാവേലിയായി ജോസ് ആന്റോ വേഷമിട്ടു. സാജിത കബീർ, ഷെമി ജലീൽ, സബ്രിൻ ഷംനാസ്, ശാരിക, റോഷ്നി മൂപ്പൻ, ഹമാനീ, ഹൈഫ കബീർ, ലീന ജാനിസ്, സന്ധ്യ പുഷ്പരാജ്, ഹർഷീന, സറീന ഫസിർ എന്നിവരുടെ നേതൃത്വത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും സംഗീത നൃത്ത പരിപാടികളും വടംവലിയും നടന്നു. ഷെബി മൻസൂർ അവതാരകയായി.
അഞ്ജു അനിയൻ, അഞ്ജു ആനന്ദ്, ഹമാനി മുജീബ്, ശാരിക സുദീപ്, മാലിനി, ലെന ലോറൻസ് തുടങ്ങിയവർ വിവിധ പരിപാടികൾക്ക് അണിനിരന്നു. ജലീൽ കൊച്ചിൻ നേതൃത്വം നൽകിയ കലാപരിപാടികളിൽ ഷൈജു കൊട്ടുങ്ങൽ, നൗഫൽ, ജാനിസ്, ഷംനാസ്, ഷാൻ, നൈല ജാനിഷ്, ഷബീർ, സത്താർ മാവൂർ, മാലിനി, ലെന ലോറൻസ്, ഹാഫിസ് ജലീൽ, റിയാദ് ക്യാപിറ്റൽ സിറ്റി ടീം തുടങ്ങിയവർ പങ്കെടുത്തു.
ഉച്ചക്ക് 12ന് തുടങ്ങിയ പരിപാടി രാത്രി 12 വരെ നീണ്ടു. പുഷ്പരാജ്, ശിഹാബ് കൊട്ടുകാട്, ഇബ്രാഹീം സുബുഹാൻ, സുജിത്തലി മൂപ്പൻ, ശ്യാംലാൽ, നവാസ് സലീം, പി. നവാസ്, ഷെഫീഖ്, അറബ്കോ രാമചന്ദ്രൻ, റാഫി കൊയിലാണ്ടി, റഹ്മാൻ മുനമ്പത്ത് തുടങ്ങിയവർ സാംസ്കാരിക സമ്മേളനത്തിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

