അൽബഹയിൽ തേൻ മേളക്ക് തുടക്കം
text_fieldsമേളയിലെ സ്റ്റാളുകൾ ഗവർണറും കൃഷി മന്ത്രി എൻജി. അബ്ദുറഹ്മാൻ അൽഫദ്ലിയും നടന്നുകാണുന്നു
അൽബഹ: തെക്കുപടിഞ്ഞാറൻ സൗദിയിൽ ഇനി തേനുതിരും നാളുകൾ. അൽബഹയിൽ 14-ാമത് അന്താരാഷ്ട്ര തേൻ മേളക്ക് തുടക്കമായി. ബൽജുറൈഷിയിലെ ജംഇയ്യ ആസ്ഥാനത്ത് നടക്കുന്ന മേളയുടെ ഉദ്ഘാടനം ഗവർണർ അമീർ ഡോ. ഹുസാം ബിൻ സഊദ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി-ജലം-കൃഷി മന്ത്രി എൻജി. അബ്ദുറഹ്മാൻ അൽഫദ്ലി ചടങ്ങിൽ സംബന്ധിച്ചു. കൃഷി മന്ത്രാലയവും അൽബഹയിലെ തേനീച്ച വളർത്തൽ സഹകരണ സംഘവും ചേർന്നാണ് തേൻമേള സംഘടിപ്പിക്കുന്നത്. 35 രാജ്യങ്ങളിലെ തേൻ ഉൽപാദന മേഖലയിൽ പ്രവർത്തിക്കുന്നവരുൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന പ്രദർശനവും വിൽപനയുമാണ് മേളയിൽ നടക്കുന്നത്. തേനിന്റെയും അനുബന്ധ ഉൽപന്നങ്ങളുടെയും 70 ഓളം സ്റ്റാളുകളുണ്ട്. തേനും തേനീച്ച വളർത്തലും സംബന്ധിച്ച 46 ശാസ്ത്രീയ പ്രബന്ധങ്ങൾ മേളയിലെ സെമിനാറുകളിൽ അവതരിപ്പിക്കപ്പെടും. മേളയുടെ സ്ഥിരംനഗരിയായി ഒരു കെട്ടിട സമുച്ചയം ഒരുങ്ങുന്നുണ്ട്. ഷോപ്പിങ് മാൾ ഉൾപ്പെടുന്ന ഇതിലായിരിക്കും വരും വർഷങ്ങളിലെ മേളകൾ അരങ്ങേറുക.
മേളയിലെ സ്റ്റാളുകൾ ഗവർണറും കൃഷി മന്ത്രി എൻജി. അബ്ദുറഹ്മാൻ അൽഫദ്ലിയും നടന്നുകാണുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

