Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ഇന്ത്യൻ...

സൗദിയിൽ ഇന്ത്യൻ കോൺസുലേറ്റി​െൻറ സേവനം വീട്ടുപടിക്കലേക്ക്

text_fields
bookmark_border
സൗദിയിൽ ഇന്ത്യൻ കോൺസുലേറ്റി​െൻറ സേവനം വീട്ടുപടിക്കലേക്ക്
cancel
camera_alt

ഇന്ത്യൻ കോൺസുലേറ്റി​െൻറ സേവനങ്ങൾ അവരുടെ വീട്ടുപടിക്കൽ എത്തിക്കുക എന്ന പദ്ധതിയുടെ ഭാഗമായി പാസ്പോർട്ട് വിഭാഗം വൈസ് കൗൺസുൽ ഹരിദാസ് ഖമീസ് മുശൈത്ത് വി.എഫ്.എസ് ഓഫിസിൽ എത്തിയപ്പോൾ

അബഹ: സൗദിയിലെ പ്രവാസി ഇന്ത്യാക്കാർക്ക് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റി​െൻറ സേവനങ്ങൾ അവരുടെ വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതിക്ക് ദക്ഷിണ സൗദിയിലെ അസീർ മേഖലയിൽ​ തുടക്കം. ഇതി​െൻറ ഭാഗമായി കോൺസുലേറ്റിലെ പാസ്പോർട്ട് വിഭാഗം വൈസ് കോൺസൽ ഹരിദാസ് ഖമീസ് മുശൈത്തിലെ പുറംകരാർ ഏജൻസിയായ വി.എഫ്.എസി​െൻറ ഓഫീസ് സന്ദർച്ച് വിവിധ സേവനങ്ങൾ നൽകി.

വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ ആരംഭിച്ച സേവനം സൗദിയുടെ അസീർ പ്രവശ്യയിൽ ഉൾപ്പെടുന്ന വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾക്ക് പ്രയോജനപ്പെട്ടു. മുമ്പ്​ നിശ്ചയിച്ച പോലെ 30 പേർക്ക് ഓൺലൈനിലൂടെ അപ്പോയിൻറ്​മെൻറ്​ നൽകിയെങ്കിലും, വിവിധ ആവശ്യങ്ങൾക്കായുള്ള രേഖകൾ അറ്റസ്​റ്റ്​ ചെയ്യുന്നതിന് കോൺസുലറെ സമീപിച്ച 57 പേരുടെ രേഖകൾ അറ്റസ്​റ്റ്​ ചെയ്തു നൽകി. മതിയായ യാത്രാരേഖകൾ ഇല്ലാത്തിതി​െൻറ പേരിൽ നാട്ടിലേക്കുള്ള മടക്കയാത്ര സാധ്യമാകാതെ പ്രയാസപ്പെട്ട 36 പേരുടെ എമർജൻസി സർട്ടിഫിക്കറ്റി​െൻറ അപേക്ഷകളും സ്വീകരിച്ചു.

വൈസ് കോൺസുൽ ഹരിദാസ്​, കൗൺസുലേറ്റ് ജീവകാരുണ്യവിഭാഗം അംഗങ്ങളായ അഷ്റഫ് കുറ്റിച്ചൽ, ബിജു കെ. നായർ, സാമൂഹിക പ്രവർത്തകരായ റോയി മൂത്തേടം എന്നിവരടങ്ങുന്ന സംഘം അബഹ നാടുകടത്തൽ കേന്ദ്രം സന്ദർശിച്ചു. അവിടെ 17 ഇന്ത്യാക്കാരാണ് മടക്കയാത്ര കാത്ത്​ തടവുകാരായി കഴിയുന്നത്.

അതിൽ പാസ്പോർട്ട് കൈവശമില്ലാത്ത 13 പേർക്ക്​ എമർജൻസി സർട്ടിഫിക്കറ്റ്​ (ഇ.സി) നൽകി. അബഹയിൽ നിന്നും വിമാനമാർഗം നേരിട്ട് ഇന്ത്യയിലേക്ക് പോകാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു. കോഴിക്കോട് സ്വദേശിയായ വൈസ് കൗൺസുൽ ഹരിദാസ് ആദ്യമായാണ് അബഹ സന്ദർശിക്കുന്നത്. ജിദ്ദ കൗൺസുലേറ്റിൽ സേവനം ആരംഭിച്ചിട്ട് മൂന്നു മാസം മാത്രമേ ആയിട്ടുള്ളു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian ConsulateSaudi Arabia
News Summary - Home service of the Indian Consulate in Saudi Arabia to come home
Next Story