ആഭ്യന്തര മന്ത്രാലയത്തിെൻറ പുതിയ സെക്യൂരിറ്റി കേന്ദ്രങ്ങൾ പ്രവർത്തനസജ്ജം
text_fieldsആഭ്യന്തര മന്ത്രാലയത്തിെൻറ പുതിയ സെക്യൂരിറ്റി കേന്ദ്രങ്ങളുടെ ഉദ്ഘാടന ചടങ്ങ്
ദമ്മാം: സൗദി ആഭ്യന്തര മന്ത്രാലയത്തിെൻറ കീഴിലുള്ള പുതിയ സെക്യൂരിറ്റി കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു. ആഭ്യന്തരമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ് ബിൻ നായിഫ് പുതിയ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു. ഓൺലൈനിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രാലയത്തിലെ നിരവധി പ്രമുഖരും സർക്കാർതല ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ജനറൽ ഡയറ്കടറേറ്റ് ഫോർ നാർകോട്ടിക് കൺട്രോൾ, ജനറൽ ഡയറ്കടറേറ്റ് ഫോർ പ്രിസൺസ്-റിയാദ്, സ്പെഷൽ ഫോഴ്സ് ഫോർ എൻവയൺമെൻറൽ സെക്യൂരിറ്റി -റിയാദ്, മക്ക എന്നിങ്ങനെ നാമകരണം ചെയ്താണ് വിവിധ വകുപ്പുകൾക്കു കീഴിൽ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചത്.
ഏകീകൃത സംവിധാനത്തിലൂടെ സുപ്രധാന വിവരങ്ങൾ കൈമാറുന്നതിനായി മുഴുവൻ സുരക്ഷ-സേവന വകുപ്പുകൾക്കുമിടയിൽ ഏകോപിപ്പിക്കുന്ന അത്യാധുനിക പ്രവർത്തനരീതികളും നടപ്പാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ പട്രോളിങ് സേന, ട്രാഫിക്, പരിസ്ഥിതിസേന, സിവിൽ ഡിഫൻസ് തുടങ്ങിയ എല്ലാ സുരക്ഷ-സേവന വകുപ്പുകളും പരസ്പര സഹകരണത്തോടെ കർമനിരതരാവും. ഏതു തരത്തിലുള്ള പ്രതിസന്ധികളെയും നേരിടാൻ ശേഷിയുള്ള വിവിധ സേനകൾക്കായി ഇത്തരത്തിൽ 23ഓളം സെൻററുകൾ ആഭ്യന്തര മന്ത്രാലയത്തിെൻറ കീഴിൽ സ്ഥാപിക്കാനാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

