Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ബ​ലാ​ഗ്’ സം​രം​ഭ​ത്തി​ന് തു​ട​ക്കം​കു​റി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

text_fields
bookmark_border
സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കു​ക ല​ക്ഷ്യം
‘ബ​ലാ​ഗ്’ സം​രം​ഭ​ത്തി​ന് തു​ട​ക്കം​കു​റി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം
cancel

റി​യാ​ദ്: സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ‘ബ​ലാ​ഗ്’ എ​ന്ന പേ​രി​ലു​ള്ള പു​തി​യ സം​രം​ഭ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. സ​മൂ​ഹ​ത്തി​ന്റെ സു​ര​ക്ഷ​യെ​യും സ​മാ​ധാ​ന​ത്തെ​യും ബാ​ധി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പ്ര​വ​ണ​ത​ക​ളെ​യും കു​റി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കാ​നും സു​ര​ക്ഷാ ബോ​ധം വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് ഈ ​പ​ദ്ധ​തി. സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ സു​ര​ക്ഷാ-​സ​മാ​ധാ​ന സം​വി​ധാ​ന​ങ്ങ​ളെ കൂ​ടു​ത​ൽ പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്യു​ക, സു​ര​ക്ഷാ റി​പ്പോ​ർ​ട്ടു​ക​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ള​ർ​ത്തു​ക, ഏ​കീ​കൃ​ത സു​ര​ക്ഷാ പ്ര​വ​ർ​ത്ത​ന കേ​ന്ദ്ര​ങ്ങ​ൾ (911), 'കു​ല്ലു​നാ അ​മി​ൻ' ആ​പ്ലി​ക്കേ​ഷ​ൻ എ​ന്നി​വ​യി​ലൂ​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ക, അ​പ​ക​ട​ങ്ങ​ൾ ത​ട​യു​ന്ന​തി​നും സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് വേ​ഗ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ന്ന​തി​നു​മാ​യി സ​മൂ​ഹ​ത്തി​ന്റെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യും ഈ ​സം​രം​ഭം ല​ക്ഷ്യ​മി​ടു​ന്നു.

പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ന്നു മു​ത​ൽ 60 ദി​വ​സ​ത്തേ​ക്ക് ഈ ​സം​രം​ഭ​ത്തി​ൽ പ​ങ്കെ​ടു​ക്കാം. സു​ര​ക്ഷാ സം​സ്കാ​രം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന നൂ​ത​ന ആ​ശ​യ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചും ബോ​ധ​വ​ൽ​ക്ക​ര​ണ​വും സ​ർ​ഗ്ഗാ​ത്മ​ക​വു​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ നി​ർ​മ്മി​ച്ചു​മാ​ണ് ഇ​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാ​നാ​കു​ക. വീ​ഡി​യോ ക്ലി​പ്പു​ക​ൾ നി​ർ​മ്മി​ക്കു​ക, ഇ​ൻ​ഫോ​ഗ്രാ​ഫി​ക് ഡി​സൈ​നു​ക​ൾ ത​യ്യാ​റാ​ക്കു​ക, സ​ർ​ഗ്ഗാ​ത്മ​ക ക​ലാ​വി​ഷ്കാ​ര​ങ്ങ​ൾ, സു​ര​ക്ഷാ റി​പ്പോ​ർ​ട്ടു​ക​ളു​ടെ പ്രാ​ധാ​ന്യ​വും സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ അ​വ​യു​ടെ പ​ങ്കും വ്യ​ക്ത​മാ​ക്കു​ന്ന ദൃ​ശ്യ-​അ​ച്ച​ടി മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ ത​യ്യാ​റാ​ക്കി സ​മ​ർ​പ്പി​ക്കാ​നും ഈ ​പ​ദ്ധ​തി പ​ങ്കെ​ടു​ക്കു​ന്ന​വ​രെ ക്ഷ​ണി​ക്കു​ന്നു. ആ​ധു​നി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ​യും ആ​ശ​യ​വി​നി​മ​യ മാ​ർ​ഗ്ഗ​ങ്ങ​ളു​ടെ​യും വ​ള​ർ​ച്ച​ക്ക് അ​നു​സൃ​ത​മാ​യി നൂ​ത​ന​മാ​യ രീ​തി​യി​ലൂ​ടെ ബോ​ധ​വ​ൽ​ക്ക​ര​ണ സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​ന് അ​റേ​ബ്യ​ൻ കോ​ൺ​ട്രാ​ക്റ്റി​ങ് സ​ർ​വീ​സ​സ് എ​ന്ന ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Home Ministry launches 'Balag' initiative
Next Story