ആഭ്യന്തര മന്ത്രി മദീന പള്ളി സന്ദർശിച്ചു
text_fieldsസൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ
സഉൗദ് ബിൻ നാഇഫ് മീദനയിലെ മസ്ജിദുന്നബവി
സന്ദർശിച്ചപ്പോൾ
മദീന: സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ് ബിൻ നാഇഫ് മീദനയിലെ മസ്ജിദുന്നബവി സന്ദർശിക്കുകയും പള്ളിയിലെ സുരക്ഷ കേന്ദ്രത്തിലെ പ്രവർത്തന പുരോഗതി പരിശോധിക്കുകയും ചെയ്തു. മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താനോടൊപ്പമാണ് ആഭ്യന്തര മന്ത്രി മസ്ജിദുന്നബവിയിലെത്തിയത്.
പള്ളിയിലും പരിസര പ്രദേശങ്ങളിലുമുള്ള ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ആരാധകരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനുമുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യ സജ്ജീകരിച്ചിരിക്കുന്ന സെന്ററിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഹ്രസ്വ വിശദീകരണം മന്ത്രി ശ്രദ്ധിച്ചു. മസ്ജിദുന്നബവിയിലെ സന്ദർശകർക്കും ആരാധകർക്കും സേവനം നൽകുന്നതിനായി കേന്ദ്രത്തിലെ ജീവനക്കാർ നടത്തിയ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. മദീന സന്ദർശനത്തിനും പ്രാർഥനക്കും എത്തുന്നവരുടെ സുഖവും സുരക്ഷയും ഉറപ്പാക്കാൻ കൂടുതൽ ശ്രമങ്ങൾ നടത്തണമെന്ന് അദ്ദേഹം നിർദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.