ഹറമിലെ സുരക്ഷ പ്രവർത്തനങ്ങളുടെ പുരോഗതി ആഭ്യന്തര മന്ത്രി അവലോകനം ചെയ്തു
text_fieldsഹറമിലെ സുരക്ഷ പ്രവർത്തനങ്ങളുടെ പുരോഗതി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് പരിശോധിക്കാനെത്തിയപ്പോൾ
മക്ക: മക്ക ഹറമിലെ സുരക്ഷ സംബന്ധിച്ച പ്രവർത്തനങ്ങളുടെ പുരോഗതി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് അവലോകനം ചെയ്തു. മക്ക ഹറമിലെത്തിയ ആഭ്യന്തര മന്ത്രി ഹറമിലെ സുരക്ഷ ഓപറേഷൻസ് കേന്ദ്രം സന്ദർശിച്ചു. പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽബസ്സാമി നൽകിയ ഉംറ സുരക്ഷപദ്ധതികളുടെ ഹ്രസ്വവിശദീകരണം മന്ത്രി ശ്രദ്ധിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വിപുലമായ ഡേറ്റ വിശകലനത്തിലൂടെ തീർഥാടകരുടെ പോക്കുവരവുകൾ വ്യവസ്ഥാപിതമാക്കുന്നതിന് ഉപയോഗിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ കാണുകയുണ്ടായി. സന്ദർശന വേളയിൽ സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും ആശംസകൾ സുരക്ഷസേനക്ക് കൈമാറി. സുരക്ഷ ഉദ്യോഗസ്ഥർ നടത്തിയ ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു. കൂടുതൽ ശ്രമങ്ങൾ നടത്താൻ അദ്ദേഹം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

