ധീരതക്ക് ആഭ്യന്തര മന്ത്രിയുടെ അഭിനന്ദനം
text_fieldsസൗദി ആഭ്യന്തര മന്ത്രി അമീർ
അബ്ദുൽ അസീസ് ബിൻ സുഊദ്
മക്ക: മസ്ജിദുൽ ഹറാമിൽ തീർഥാടകന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ സൈനികൻ റയാൻ അൽ അസീരിയെ സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സുഊദ് നേരിട്ട് ഫോണിൽ വിളിച്ച് ആരോഗ്യവിവരങ്ങൾ അന്വേഷിച്ചു. രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥർ ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ മൂല്യങ്ങളുടെയും അർപണബോധത്തിന്റെയും ഉത്തമ ഉദാഹരണമാണ് റയാന്റെ പ്രവൃത്തിയെന്ന് മന്ത്രി പ്രശംസിച്ചു. അപകടകരമായ സാഹചര്യത്തിലും റയാൻ കാണിച്ച ജാഗ്രതയും ധീരതയും വെറും ഔദ്യോഗിക കൃത്യനിർവഹണം മാത്രമല്ല, മറിച്ച് മാനുഷിക മൂല്യങ്ങളുടെയും നിസ്വാർഥതയുടെയും അടയാളമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള റയാൻ എത്രയും വേഗം സുഖം പ്രാപിച്ച് വീണ്ടും കർമപഥത്തിലേക്ക് തിരിച്ചെത്തട്ടെ എന്ന് മന്ത്രി ആശംസിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇത്തരം ത്യാഗപൂർണമായ പ്രവർത്തനങ്ങൾ തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

