Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ...

ജി​ദ്ദ സ്ട്രൈ​ക്കേ​ഴ്സ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ ഹോ​ളി​വു​ഡ് ജി​ദ്ദ ചാ​മ്പ്യ​ന്മാ​ർ

text_fields
bookmark_border
ജി​ദ്ദ സ്ട്രൈ​ക്കേ​ഴ്സ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ ഹോ​ളി​വു​ഡ് ജി​ദ്ദ ചാ​മ്പ്യ​ന്മാ​ർ
cancel


ജി​ദ്ദ: ജി​ദ്ദ സ്ട്രൈ​ക്കേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സീ​സ​ൺ 6 നോ​കൗ​ട്ട് ടൂ​ർ​ണ​മെ​ന്റി​ൽ അ​ബ്ദു​റ​ഹ്മാ​ൻ ന​യി​ക്കു​ന്ന അ​റേ​ബ്യ​ൻ സൂ​പ്പ​ർ കി​ങ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ജം​ഷീ​ർ ഖാ​ലി​ദി​യ ന​യി​ക്കു​ന്ന ജി​ദ്ദ ഹോ​ളി​വു​ഡ് ടീം ​ചാ​മ്പ്യ​ന്മാ​രാ​യി. ഹോ​ളി​വു​ഡ് ജി​ദ്ദ താ​രം ശ​ബാ​ബി​നെ മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യും കേ​ര​ള കി​ങ് ഫു​റു​സി​യ ടീം ​അം​ഗം റി​യാ​സി​നെ ഏ​റ്റ​വും ന​ല്ല ബാ​റ്ററായും അ​റേ​ബ്യ​ൻ സൂ​പ്പ​ർ കി​ങ്‌​സ് താ​രം സു​ഹൈ​ലി​നെ ഏ​റ്റ​വും ന​ല്ല ബൗ​ള​റായും തെ​ര​ഞ്ഞെ​ടു​ത്തു. ഇ​വ​ർ​ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന ച​ട​ങ്ങി​ൽ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച മ​ട​ങ്ങു​ന്ന ജി​ഷാ​ദ് പാ​ണ്ടി​ക്കാ​ടി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. നൗ​ഫ​ൽ ക​രു​വാ​ര​കു​ണ്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ദ്ദ സ്ട്രൈ​ക്കേ​ഴ്സ് അം​ഗ​ങ്ങ​ളാ​യ പ്ര​ദീ​പ് കൊ​ല്ലം, അ​ലി പെ​രി​ന്ത​ൽ​മ​ണ്ണ, ഗ​ണേ​ഷ് എ​റ​ണാ​കു​ളം, ശി​ഹാ​ബ് കാ​യം​കു​ളം, ജ​സീം രാ​മ​നാ​ട്ടു​ക​ര, ജം​ഷാ​ൻ വേ​ങ്ങ​ര എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. ഷ​ഫീ​ഖ് രാ​മ​നാ​ട്ടു​ക​ര, സ​മീ​ർ ബാ​ബു, നി​സാ​ർ, റ​ഫീ​ഖ്, റി​ഫാ​സ്, ക​മ​റു, സ​ജി, ഇ​സ്ഹാ​ക്ക്, ഷെ​ഫീ​ഖ്, ഷാ​മോ​ൻ, ജ​മാ​ൽ, അ​ന​സ് എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്റി​ന് നേ​തൃ​ത്വം ന​ൽ​കി. സോ​ഷ്യ​ൽ മീ​ഡി​യ ക​ണ്ട​ൻ​റ്​ ക്രി​യേ​റ്റ​ർ ഫൈ​സ​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jidhacricket tournament
News Summary - Hollywood Jeddah Champions in Jeddah Strikers Cricket Tournament
Next Story