Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹോക്കി ടൂർണമെൻറ് വെള്ളിയാഴ്ച

text_fields
bookmark_border

ജിദ്ദ: ജിദ്ദയിൽ വെള്ളിയാഴ്ച മുതൽ ഹോക്കി ടൂർണമ​െൻറ് ആരഭിക്കുമെന്ന് സംഘാടകരായ യു ടി എസ് സി (യുനൈററഡ് തലശേരി സ്പോർട്​സ്​ ക്​ളബ്​) ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫൈസലിയ്യ ടെക്നിക്കൽ ഇൻസ്​റ്റിറ്റ്യൂട്ട്​ സ്​റ്റേഡിയത്തിൽ അരങ്ങേറുന്ന മത്​സരം വൈകുന്നേരം നാല് മണിക്കാരംഭിക്കും.

ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ നിന്ന് പത്ത് ടീമുകൾ മാറ്റുരക്കും. അറുപത് മിനുറ്റിന് പകരം ടീമുകളുടെ സൗകര്യങ്ങൾ പരിഗണിച്ച് ഇരുപത് മിനിറ്റ്​ വീതമുളള കളികളാണ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യ, പാക്കിസ്ഥാൻ, ഇൗജിപ്ത് എന്നീ രാജ്യങ്ങളിലെ ദേശീയ താരങ്ങൾ അണിനിരക്കുന്ന മത്സരം സൗദി ഹോക്കി അസോസിയേഷനുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.

യു എ ഇ, ഒമാൻ എന്നിവിടങ്ങളിൽ യു.ടി.എസ്.സി പത്ത് വർഷമായി ഹോക്കി ടൂർണമ​െൻറുകൾ സംഘടിപ്പിച്ച് വരുന്നുണ്ട്. ഫദ്ൽ ഗ്രൂപ്പ്, അൽകബീർ എന്നിവർ മുഖ്യ പ്രായോജകരാണ്. വാർത്താ സമ്മേളനത്തിൽ ഷംസീർ ഒളിയാട്ട്, അബ്​ദുൽഖാദർ മോച്ചേരി, അബ്​ദുൽ ലത്തീഫ്, ഉബൈദുല്ല, ഹിഷാം മാഹി, അഷ്ഫാഖ്, ഫഹീം ഇബ്രാഹിം എന്നിവർ സംബന്ധിച്ചു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - hocky
Next Story