എച്ച്.എം.ആർ മാഡ്രിഡ് സോക്കർ 2026: ഖാലിദിയ്യയും, മാഡ്രിഡ് എഫ്. സി യും സെമിയിൽ
text_fieldsദമ്മാം: ദമ്മാം മാഡ്രിഡ് എഫ് സി സംഘടിപ്പിക്കുന്ന എച്ച്-എം-ആർ മാഡ്രിഡ് സോക്കർ ടൂർണമെന്റിൽ പ്രവിശ്യയിലെ പ്രമുഖ ടീമുകളായ ഖാലിദിയ്യ എഫ് സിയും, മാഡ്രിഡ് എഫ് സിയും സെമി ഫൈനലിൽ കടന്നു. കഴിഞ്ഞയാഴ്ച ദമ്മാമിൽ ഓഫ്സൈഡ് അറീന സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടങ്ങളിൽ ഖാലിദിയ്യ എഫ്സി ദമ്മാം സോക്കർ എഫ് സിയെയും, മാഡ്രിഡ് എഫ്. സി, കെപ് വ എഫ്, സിയുടെയും വെല്ലുവിളികൾ അതിജയിച്ചാണ് സെമിയിലേക്ക് പ്രവേശിച്ചത്.മധ്യനിരയിൽ മാഡ്രിഡിനായി കളം നിറഞ്ഞു കളിച്ച അജ്മലും അൻസിഫും മുന്നേറ്റ നിരയിലേക്ക് നിരന്തരം പന്തുകൾ എത്തിച്ചതോടെ മാഡ്രിഡ് മത്സരത്തിൽ അവർ പിടിമുറുക്കി. വേഗമാർന്നൊരു തകർപ്പൻ ഫിനിഷിങ്ങിലൂടെ മുബീൻ വാഴക്കാട് മാഡ്രിഡ് എഫ് സിക്കായി രണ്ടാം ഗോളും നേടിയതോടെ അവർ ആധിപത്യം ഉറപ്പിച്ചു. തുടർന്ന് അൻസിഫിലൂടെയും പകരക്കാരനായി ഇറങ്ങിയ ജിഫ്രിയിലൂടെയും മാഡ്രിഡ് ഗോൾ പട്ടിക പൂർത്തിയാക്കി.
മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ അൻസിഫ് പ്ലെയർ ഓഫ് ദി മാച്ചായി തെരെഞ്ഞെടുക്കപ്പെട്ടു. രണ്ടാം ക്വാർട്ടർ പോരാട്ടത്തിൽ മികച്ച താരങ്ങളുമായി ഇറങ്ങിയ ഖാലിദിയ്യ എഫ് സി, മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് യുവ താരങ്ങളുടെ കരുത്തിൽ ഇറങ്ങിയ ദമ്മാം സോക്കറിനെ പരാജയപ്പെടുത്തിയാണ് സെമിയിലേക്ക് മുന്നേറിയത്. ഖാലിദിയ്യക്കായി കളം നിറഞ്ഞു കളിച്ച് ഹാട്രിക് നേടിയ സൽമാൻ ഫാരിസ് ആണ് മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. അണ്ടർ 16-വിഭാഗത്തിൽ ഫോക്കോ സോക്കർ അക്കാദമി മലബാർ യുണൈറ്റഡ് അക്കാദമിയെ തോൽപ്പിച്ചു! ഫോക്കോ സോക്കറിനായി മികച്ച പ്രകടനം നടത്തിയ ഹിഷാം അൻഷാദ് മികച്ച തരമായി തെരെഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള പുരസ്കാരങ്ങൾ ജയ് മസാല ഫുഡ്സ് മാനേജർ റോയ്സ്സൺ തൃശ്ശൂർ, അനസ്, ലിന്റോ (ഗൾഫ് ഗ്രെയ്സ്), നാസർ, അഫ്സൽ (ഗ്ലോബ് ലോജിസ്റ്റിക് ), തമീം (നവാൽ കോൾഡ് സ്റ്റോർ) എന്നിവർ കൈമാറി. സ്വദേശി റഫറിമാരായ മുഹമ്മദ് താബിത്ത്, ഹമദ് അൽ ഈസ്സ, താരിഖ് അൽ ഗെയ്സ് എന്നിവർക്കൊപ്പം അബ്ദുറഹ്മാൻ വാണിയമ്പലവും ചേർന്നാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.
ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികൾ ആയ യൂസുഫ് ചേറൂർ, സഹീർ മജ്ദാൽ, ഷഫീർ മണലോടി, നാസർ വെള്ളിയത്ത്, ലുക്മാനുൽ ഹക്കീം, അദ്നാൻ വെള്ളരിക്കൽ, ഷുക്കൂർ ആലുങ്ങൽ, കരീം വേങ്ങര, റിയാസ് മമ്പാട്, ഹസ്സൻ മങ്കര, മുനീർ അമീൻ കണ്ണൂർ, ജാബിർ വള്ളിക്കുന്ന് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. ടൂർണ മെന്റിന്റെ അവസാന ക്വാർട്ടർ പോരാട്ടങ്ങൾ വരുന്ന വെള്ളിയാഴ്ച (ഒക്ടോബർ 09) ദമ്മാം ഓഫ്സൈഡ് അറീനയിൽ നടക്കും. രാത്രി എട്ടു മണിക്ക് നടക്കുന്ന മൂന്നാം കോർട്ടറിൽ ദാറുഷ്ശിഫ മെഡിക്കൽ സെന്റർ യൂത്ത് ക്ലബ്ബ് -പസഫിക് ലോജിസ്റ്റിക്സ് ബദർ എഫ്.സി യെയും, രാത്രി ഒൻപത് മണിക്ക് നടക്കുന്ന നാലാം ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പി.എൽ.എസ് കാർഗോ ർഎഫ്.സി ദമ്മാം -ഓയിൽ എക്സ്പെർട്ട്സ് ട്രേഡിങ് കമ്പനി സി.എസ്.സി അൽ ഖോബാറുമായി ഏറ്റു മുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

