എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി ഇഫ്താർ സംഗമം
text_fieldsയാംബു എച്ച്.എം.ആർ എവർഗ്രീൻ എഫ്. സി സംഘടിപ്പിച്ച ഇഫ്താർ സംഗമം
യാംബു: യാംബുവിലെ ഫുട്ബാൾ കളിക്കാരുടെ കൂട്ടായ്മയായ എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അൽ മനാർ ഇന്റർനാഷനൽ സ്കൂളിൽ നടന്ന സംഗമത്തിൽ യാംബുവിലെ വിവിധ രാഷ്ട്രീയ, സാംസ്കാരിക, കായിക സംഘടനകളുടെ നേതാക്കളും പ്രതിനിധികളും എച്ച്.എം.ആർ കമ്പനി മാനേജിങ് ഡയറക്ടർ നൗഫലും മുഖ്യാതിഥികളായിരുന്നു. യാംബുവിലെ ധാരാളം ഫുട്ബാൾ പ്രേമികളും അവരുടെ കുടുംബങ്ങളും പങ്കെടുത്ത് സൗഹൃദം പങ്കുവെച്ച ഇഫ്താർ പാർട്ടി വേറിട്ട അനുഭവമായി മാറി. എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി ഭാരവാഹികളും ക്ലബ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

