എച്ച്.എം കപ്പ് ഫുട്ബാൾ: ദോഫാർ ക്ലബ് ജേതാക്കൾ
text_fieldsഎച്ച്.എം കപ്പ് ഫുട്ബാൾ ജേതാക്കൾക്കുള്ള ട്രോഫി സമ്മാനിക്കുന്നു
മസ്കത്ത്: ഹിസ് മജെസ്റ്റി കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ ദോഫാർ ക്ലബ് ജേതാക്കളായി. ഇത് ഒമ്പതാം തവണയാണ് ദോഫാർ കപ്പുയർത്തുന്നത്. ഞായറാഴ്ച രാത്രി റുസ്താഖ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ അൽ ഒറൂബയെ പെനാൽറ്റി ഷൂട്ടൗട്ടിൽ നാലിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽപിച്ചാണ് ദോഫാർ കപ്പുയർത്തിയത്.
മത്സരത്തിെൻറ മുഴുവൻ സമയവും അധിക സമയവും ഗോൾരഹിതമായതിനെ തുടർന്നാണ് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. സാംസ്കാരിക, കായിക, യുവജനകാര്യ മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം അൽ സൈദ് മത്സരത്തിൽ മുഖ്യാതിഥിയായിരുന്നു. ജേതാക്കൾക്കുള്ള ട്രോഫിയും മെഡലുകളും അദ്ദേഹം വിതരണം ചെയ്തു.

