ചരിത്രത്തെ തളയ്ക്കാനാകില്ല -മൗലാനാ മുഹമ്മദ് അലി ജൗഹറിെൻറ പോരാട്ട സ്മരണകൾ
text_fieldsഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ മതേതരത്വത്തിെൻറയും ദേശീയ ഐക്യത്തിെൻറയും പ്രതീകമായ മഹാരഥനാണ് മൗലാനാ മുഹമ്മദ് അലി ജൗഹർ. എന്നാൽ, ഇന്ന് ചരിത്രത്തെ വളച്ചൊടിക്കാനും സ്വാതന്ത്ര്യസമര ശേഷിപ്പുകളെ ഉന്മൂലനം ചെയ്യാനും ശ്രമിക്കുന്ന ഭരണാധികാരികളുടെ ഒടുവിലത്തെ ഇരയായി അദ്ദേഹം മാറുകയാണ്.
സ്വാതന്ത്ര്യസമരത്തിൽ പങ്കില്ലാത്തതിെൻറ ചരിത്രപരമായ അപകർഷതാബോധത്തിൽ നിന്നാണ് ഇന്നത്തെ ഭരണാധികാരികൾ രാജ്യത്തിെൻറ ഭൂതകാലത്തെയും അടയാളങ്ങളെയും തകർക്കാൻ ശ്രമിക്കുന്നത്. മുഗൾ സാമ്രാജ്യത്തിെൻറ അടയാളങ്ങളും ന്യൂനപക്ഷ സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനകളും വേട്ടയാടപ്പെടുന്നതിെൻറ തെളിവാണ് മൗലാനാ മുഹമ്മദ് അലി ജൗഹറിെൻറ പേരിലുള്ള സ്ഥാപനങ്ങൾക്കും സർവ്വകലാശാലയ്ക്കുമെതിരെയുള്ള നീക്കങ്ങൾ.
ബ്രിട്ടീഷുകാരുടെ മുഖത്തുനോക്കി സ്വാതന്ത്ര്യം ആവശ്യപ്പെടുകയും അടിമത്തത്തിൽ ജീവിക്കുന്നതിനേക്കാൾ ഭേദം ആറടി മണ്ണാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ധീരനായിരുന്നു അദ്ദേഹം. ഖിലാഫത്ത്, നിസ്സഹകരണ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകി മഹാത്മാഗാന്ധിയോടൊപ്പം ഹിന്ദു-മുസ്ലിം ഐക്യത്തിന് അദ്ദേഹം വലിയ പങ്കുവഹിച്ചു. രാജ്യത്തിനായി ജയിൽവാസവും യാതനകളും അനുഭവിച്ചു.
ലണ്ടനിൽ നടന്ന വട്ടമേശ സമ്മേളനത്തിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കാതെ അടിമ രാജ്യത്തേക്ക് മടങ്ങില്ലെന്ന് അവിടെവച്ച് പ്രഖ്യാപിച്ച അദ്ദേഹം വിദേശമണ്ണിൽ വച്ച് അവസാന ശ്വാസം വരിക്കുകയും തുടർന്ന് അദ്ദേഹത്തിെൻറ ഭൗതികശരീരം ജെറുസലേമിൽ സംസ്കരിക്കുകയും ചെയ്തു.
ഇത്തരം ഒരു മഹാനേതാവിെൻറ സ്മരണകളെയും അദ്ദേഹത്തിെൻറ പേരിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അധികാര ദുരുപയോഗം കൊണ്ട് തകർക്കാൻ ശ്രമിക്കുന്നത് ഫാഷിസ്റ്റ് ചിന്താഗതിയാണ്. എന്നാൽ എത്ര കല്ലെറിഞ്ഞാലും സ്വാതന്ത്ര്യസമര സേനാനികളെ ജനഹൃദയങ്ങളിൽ നിന്ന് മായ്ക്കാൻ കഴിയില്ല.
ഭരണകൂടങ്ങളുടെ വേട്ടയാടലുകൾക്ക് സത്യത്തെ മൂടിവെക്കാൻ കഴിയില്ലെന്നതിെൻറ തെളിവായി മൗലാനാ ജൗഹറിെൻറ ഓർമകൾ എന്നും നിലനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

