മതേതര കേരളത്തിെൻറ കരുത്ത് തെളിയിച്ച ചരിത്ര വിജയം -സൗദി കെ.എം.സി.സി
text_fieldsറിയാദ്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി കൈവരിച്ച ചരിത്ര വിജയം മതേതര കേരളത്തിെൻറ കരുത്ത് വിളംബരം ചെയ്യുന്നതാണെന്ന് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി. വർഗീയതയ്ക്കും കുതന്ത്രങ്ങൾക്കും കേരളത്തിെൻറ മണ്ണിൽ ഇടമില്ലെന്ന് ജനവിധി ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.
യുഡിഎഫിനെ നെഞ്ചേറ്റിയ പ്രബുദ്ധരായ വോട്ടർമാരോടും, മുന്നണിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ മുന്നോട്ടുവന്ന മുഴുവൻ പ്രവാസി സുഹൃത്തുക്കളോടും അവരുടെ കുടുംബങ്ങളോടും നന്ദി അറിയിക്കുന്നതായി നാഷനൽ കമ്മിറ്റി മുഖ്യ രക്ഷാധികാരി കെ.പി. മുഹമ്മദ്കുട്ടി, പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, ട്രഷറർ അഹമ്മദ് പാളയാട്ട്, ചെയർമാൻ ഖാദർ ചെങ്കള എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
നാടിെൻറ ഐക്യത്തിനും സാമൂഹിക സൗഹാർദ്ദത്തിനും പുതിയ സർക്കാർ മുൻതൂക്കം നൽകുമെന്നും, അതിനുതകുന്ന പക്വതയുള്ള നേതൃത്വമാണ് മുന്നണിയെ നയിക്കുന്നതെന്നും കെ.എം.സി.സി അഭിപ്രായപ്പെട്ടു. ഉജ്ജ്വല വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച യു.ഡി.എഫ് നേതാക്കളെയും പ്രവർത്തകരെയും കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

