ഹിറ സ്ട്രീറ്റ് മലയാളി സൗഹൃദ കൂട്ടായ്മയുടെ പ്രഥമ സംഗമം സംഘടിപ്പിച്ചു
text_fieldsജിദ്ദയിലെ ഹിറ സ്ട്രീറ്റ് മലയാളി സൗഹൃദ കൂട്ടായ്മയുടെ പ്രഥമ സംഗമ പരിപാടിയിൽ നിന്ന്
ജിദ്ദ: നഗരത്തിലെഹിറാ സ്ട്രീറ്റ് കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന മലയാളി സൗഹൃദ കൂട്ടായ്മയുടെ പ്രഥമ സംഗമം സംഘടിപ്പിച്ചു. ഹിറാ സ്ട്രീറ്റിലെ വുഡ്ലാൻഡ് റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമം ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് കബീർ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. 'ജോലിയും പ്രവാസ ജീവിതവും' എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി നൗഷാദ് പാണ്ടിക്കാട് അധ്യക്ഷത വഹിച്ചു. ഇസ്മായിൽ തങ്ങൾ, ഉമ്മർ എന്നിവർ ആശംസകൾ നേർന്നു. ജിദ്ദയിലെ വിവിധ ഗായകർ ചേർന്നൊരുക്കിയ ഗാനമേള പരിപാടിക്ക് മാറ്റുകൂട്ടി. പ്രസിഡന്റ് റഫീഖ് സ്വാഗതവും ട്രഷറർ ശിഹാബ് നന്ദിയും പറഞ്ഞു. ഹസീബ് പൂങ്ങാടൻ, സജാദ് പൂങ്ങാടൻ, സിദ്ദീഖ്, ഷഹീം മണി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

