ഹിലാൽ എഫ്.സി വെറ്ററൻസ് ടീം വിജയാഘോഷവും സ്വീകരണവും
text_fieldsജിദ്ദയിൽ ഹിലാൽ എഫ്.സിയുടെ കഴിഞ്ഞ സീസണിലെ വിജയാഘോഷവും ടീം അംഗങ്ങൾക്കുള്ള സ്വീകരണ പരിപാടിയും സംഘടിപ്പിച്ചപ്പോൾ.
ജിദ്ദ: ജിദ്ദയിലെ പ്രമുഖ വെറ്ററൻസ് ഫുട്ബാൾ ക്ലബ്ബായ ഹിലാൽ എഫ്.സിയുടെ കഴിഞ്ഞ സീസണിലെ വിജയാഘോഷവും ടീം അംഗങ്ങൾക്കുള്ള സ്വീകരണ യോഗവും സംഘടിപ്പിച്ചു.സീസണിൽ ടീം പങ്കെടുത്ത എട്ട് ടൂർണമെന്റുകളിൽ അഞ്ചെണ്ണത്തിലും ഫൈനലിസ്റ്റുകളാവുകയും മൂന്നു റണ്ണറപ്പും രണ്ടു ജേതാക്കളും ആയി ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചത്. വിജയാഘോഷ പരിപാടി സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) വൈസ് പ്രസിഡന്റ് സലാം കാളികാവ് ഉദ്ഘാടനംചെയ്തു.
വെറ്ററൻസ് കളിക്കാരുടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ട് നല്ലൊരു ഫുട്ബാൾ സംസ്കാരം ജീവിതത്തിൽ പ്രാവർത്തികമാക്കി കൊണ്ടുവരുന്നതിനെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. വി.പി ബഷീർ അധ്യക്ഷതവഹിച്ചു. എം.എഫ്.എ ചീഫ് പാട്രൻ ലത്തീഫ് എൻകൺഫർട്ട്, എ.സി.സി ജിദ്ദ പ്രസിഡന്റ് വി.പി മുജീബ്, ക്ലബ് പ്രതിനിധികളായ ഷംസീർ മമ്പാട്, അനീസ്, ജംഷാദ്, മുൻസിൽ, ഹംസ, അഷ്റഫ്, ഹാരിസ് മമ്പാട്, റഷീദ് പാണ്ടിക്കാട് എന്നിവർ സംസാരിച്ചു.സിഫ് വൈസ് ക്യാപ്റ്റൻ കെ.ടി ഖലീൽ സ്വാഗതവും ടീം മാനേജർ മിഥ്ലാജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

