ഹിജാബ്: വിദ്യാഭ്യാസ നിഷേധം ഭരണഘടന വിരുദ്ധം -അജ്വ
text_fieldsജിദ്ദ: ഹിജാബ് ധരിച്ച് സ്കൂളില്‍ വന്നതിന്റെ പേരില്‍ ഒരു വിദ്യാർഥിനിയെ യൂനിഫോമിന്റെ പേരില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതും വിദ്യാഭ്യാസം നിഷേധിക്കുന്നതും ഭരണഘടന ഒരു പൗരന് നല്കുന്ന ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കുവാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുമുള്ള അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും ഇത് മതേതര കേരളത്തിന് അപമാനമാണെന്നും അല്‍അന്‍വാര്‍ ജസ്റ്റിസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷന് (അജ്വ ) ജിദ്ദ കമ്മിറ്റി അഭിപ്രായപ്പെട്ടു.
തങ്ങളുടെ മത വിശ്വാസപ്രകാരമുള്ള വസ്ത്രം ധരിച്ചും അതിനനുസരിച്ച് തല മറച്ചവരും തന്നെ മറ്റൊരു സമുദായത്തിന്റെ അതിനോട് സാമ്യമുള്ള വേഷവിധാനങ്ങളോട് അസഹ്ഷിണുത പുലര്‍ത്തുന്നതും, തല മറയ്ക്കുന്നവരെ കാണുമ്പോള്‍ മറ്റുള്ള കുട്ടികളില്‍ ഭയം ജനിപ്പിക്കുമെന്ന സമീപനവും മറ്റും കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകരില്‍ നിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണെന്നും ഇത് മതേതര കേരളത്തിന് അപമാനകരമാണെന്നും അജ്വ പ്രസിഡന്റ് സെയ്ദ് മുഹമ്മദ് കാശിഫി, ജനറൽ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍, വര്‍ക്കിങ് സെക്രട്ടറി ബക്കര്‍ സിദ്ദീഖ് നാട്ടുകല്‍, ട്രഷറർ നൗഷാദ് ഓച്ചിറ, രക്ഷാധികാരി ശറഫുദ്ദീന്‍ ബാഖവി ചുങ്കപ്പാറ എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

