Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉ​ന്ന​ത...

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​പ​രി​ശീ​ല​നം: ദ​മ്മാം എ​സ്​.​ഐ.​സി ‘ഹി​മ്മ​ത്തും’ ‘ക്രി​യ’​യും കൈ​കോ​ർ​ക്കു​ന്നു

text_fields
bookmark_border
educational training
cancel
camera_alt

എ​സ്.​ഐ.​സി പ്ര​വ​ർ​ത്ത​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

ദ​മ്മാം: പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലേ​ക്ക്​ ന​യി​ക്കാ​നും ആ​ത്മ​വി​ശ്വാ​സ​വും സ​ര്‍ഗാ​ത്മ​ക പ​രി​പോ​ഷ​ണ​വും വ്യ​ക്തി​ത്വ വി​കാ​സ​വും ല​ക്ഷ്യം​വെ​ച്ച് സ​മ​സ്ത ഇ​സ്​​ലാ​മി​ക് സെ​ന്‍റ​ര്‍ ന​ട​പ്പാ​ക്കി​വ​രു​ന്ന ‘ഹി​മ്മ​ത്ത്​’ ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ​യു​ടെ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ ‘ക്രി​യ’​യു​മാ​യി കൈ​കോ​ർ​ക്കു​ന്നു.

സി​വി​ൽ സ​ർ​വി​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​ത​ല​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ശ​ക്ത​മാ​യ അ​ക്കാ​ദ​മി​ക് അ​ടി​ത്ത​റ ന​ൽ​കു​ക​യും അ​വ​രു​ടെ സ്കൂ​ൾ പ​രീ​ക്ഷ​ക​ളി​ൽ മി​ക​വ് പു​ല​ർ​ത്തു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ൽ ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യാ​ണ്​ പ്ര​ധാ​ന ല​ക്ഷ്യം.

ച​രി​ത്രം, ഭൂ​മി​ശാ​സ്ത്രം, രാ​ഷ്​​ട്രീ​യം, സാ​മ്പ​ത്തി​കം, ധാ​ർ​മി​ക​ത, ശാ​സ്ത്ര​വും സാ​ങ്കേ​തി​ക​വി​ദ്യ​യും തു​ട​ങ്ങി പ​ഠ​ന​ത്തോ​ടൊ​പ്പം സ​ക്സ​സ് മോ​ട്ടി​വേ​ഷ​ൻ, ക​രി​യ​ർ മോ​ട്ടി​വേ​ഷ​ൻ, സെ​ൽ​ഫ് എ​സ്​​റ്റീം, ത​ർ​ബി​യ, ക​റ​ൻ​റ് അ​ഫ​യേ​ഴ്​​സ്, ജ​ന​റ​ൽ നോ​ള​ഡ്ജ്, മാ​ത്​​സ്​ മാ​ജി​ക്, ക​മ്യൂ​ണി​ക്കേ​റ്റി​വ് ഇം​ഗ്ലീ​ഷ്, വാ​ഗ്മി പ​രി​ശീ​ല​നം, സൃ​ഷ്​​ടി പ​രി​ശീ​ല​നം, ലൈ​ഫ് സ്കി​ൽ, ഐ.​ടി അ​പ്ഡേ​റ്റ് ലി​റ്റി​ൽ സ​യ​ൻ​റി​സ്​​റ്റ്, ലി​റ്റ​റ​റി ഫെ​സ്​​റ്റ്​ മു​ത​ലാ​യ വി​ഷ​യ​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​വും കു​ട്ടി​ക​ൾ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കു​ക.

വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​രാ​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്യ​പ്പെ​ട്ട സി​ല​ബ​സ് അ​ടി​സ്ഥാ​ന​മാ​ക്കി ഹൈ​സ്കൂ​ൾ, പ്ല​സ്​ ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​രു​വ​ർ​ഷം നീ​ളു​ന്ന പ​ഠ​ന​പ​രി​ശീ​ല​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും. ഈ ​പ​ദ്ധ​തി​യു​ടെ ബ്രോ​ഷ​ർ പ്ര​കാ​ശ​ന​വും ര​ജി​സ്​​ട്രേ​ഷ​ൻ ഉ​ദ്​​ഘാ​ട​ന​വും വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 12.30ന് ​ദ​മ്മാം എ​സ്.​ഐ.​സി ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ചെ​യ​ർ​മാ​ൻ അ​ബ്​​ദു​റ​ഹ്‌​മാ​ൻ പൂ​നൂ​ർ, പ്ര​സി​ഡ​ൻ​റ്​ സ​വാ​ദ് ഫൈ​സി വ​ർ​ക്ക​ല, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ ഹു​ദ​വി, ട്ര​ഷ​റ​ർ ഉ​മ​ർ വ​ള​പ്പി​ൽ, എ​ജു​വി​ങ് ചെ​യ​ർ​മാ​ൻ മു​ജീ​ബ് കൊ​ള​ത്തൂ​ർ, ക​ൺ​വീ​ന​ർ ന​ജ്മു​ദ്ദീ​ൻ മാ​സ്​​റ്റ​ർ, മാ​യി​ൻ വി​ഴി​ഞ്ഞം എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Higher educationTraining
News Summary - Higher Education Training- Dammam SIC Himmat and Kriya joining together
Next Story