സൗദിയിൽ ഉയർന്ന താപനില തുടരും; വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴക്കും പൊടിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം
text_fieldsറിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലും മധ്യ മേഖലയുടെ ചില ഭാഗങ്ങളിലും വ്യാഴാഴ്ച ഉയർന്ന അന്തരീക്ഷ താപനില തുടരാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും പൊടിക്കാറ്റിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായും മുന്നറിയിപ്പിൽ പറയുന്നു. ജാസാൻ, അസീർ മേഖലകളിൽ ആലിപ്പഴ വർഷത്തോടും ശക്തമായ കാറ്റോടും കൂടിയ ഇടത്തരം മുതൽ കനത്ത മഴ വരെ ലഭിച്ചേക്കാം. ഇത് ചിലയിടങ്ങളിൽ മലവെള്ളപ്പാച്ചിലിനും സാധ്യത സൃഷ്ടിക്കുന്നുണ്ട്.
അതേസമയം, മക്ക, അൽ ബാഹ, നജ്റാൻ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴക്കാണ് സാധ്യത. ഇതിനുപുറമെ, ഈ പ്രദേശങ്ങൾക്ക് പുറമെ മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി പ്രദേശങ്ങൾ, അൽ ജൗഫ് എന്നീ മേഖലകളിലും കാറ്റും പൊടിപടലങ്ങളും ഉയർന്നുപൊന്താൻ സാധ്യതയുള്ളതായി കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

