സൗദിയിൽ നാല് മേഖലകളിൽ ഉയർന്ന താപനില; കനത്ത മഴയ്ക്കും കാറ്റിനും സാധ്യത
text_fieldsറിയാദ്: കിഴക്കൻ പ്രവിശ്യ, റിയാദ്, മക്ക, മദീന എന്നിവയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് (വ്യാഴാഴ്ച) ഉയർന്ന അന്തരീക്ഷ താപനില തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം ജിസാൻ, അസീർ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ആലിപ്പഴ വർഷത്തോടും ശക്തമായ കാറ്റോടും കൂടിയ ഇടത്തരം മുതൽ കനത്ത മഴയ്ക്കും പ്രളയ സാധ്യതയ്ക്കും പ്രവചനമുണ്ട്. നജ്‌റാൻ, അൽ ബാഹ, മക്കയിലെ ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്തേക്കാം. റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവയുടെ തെക്കൻ മേഖലകളിൽ ഇടിമിന്നലോടെ മഴ പെയ്യാൻ സാധ്യതയുള്ള മേഘങ്ങൾ രൂപപ്പെടാനും ഇടയുണ്ട്.
വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയർത്തുന്ന ശക്തമായ കാറ്റ് വീശിയടിക്കും. മക്ക, മദീന പ്രവിശ്യകളുടെ തീരദേശ മേഖലകളിൽ കാഴ്ചപരിധി പൂർണമായി തടസ്സപ്പെടുന്ന രീതിയിൽ പൊടിക്കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

