ഉന്നത വിജയികളായ വിദ്യാർഥികളെയും ഹജ്ജ് വളൻറിയർമാരെയും നവോദയ ആദരിച്ചു
text_fieldsജിദ്ദ നവോദയ സനാഇയ്യ ഏരിയ ഗുലൈൽ യൂനിറ്റ് സമ്മേളനം റഫീഖ് പത്തനാപുരം ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: നവോദയ സനാഇയ്യ ഏരിയ ഗുലൈൽ യൂനിറ്റ് സമ്മേളനം മഹ്ജറിലെ സന്തോഷ് നഗറിൽ നടന്നു. നവോദയ കേന്ദ്ര സെക്രട്ടറി റഫീഖ് പത്തനാപുരം ഉദ്ഘാടനം ചെയ്തു.
മനോജ് എഹ്യ അധ്യക്ഷത വഹിച്ചു. ദീപ്തി പ്രതീഷ് രക്തസാക്ഷി പ്രമേയവും രമേഷ് കണ്ടോത് അനുശോചനപ്രമേയവും അവതരിപ്പിച്ചു. യൂനിറ്റ് സെക്രട്ടറി പ്രതീഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ രാജീവ് സാമ്പത്തിക റിപ്പോർട്ടും ഏരിയ സെക്രട്ടറി സുരേഷ് രാമന്തളി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ പ്രസിഡൻറ് ലത്തീഫ് പുതിയ 15 അംഗ കമ്മിറ്റി പാനൽ അവതരിപ്പിച്ചു.
ജിദ്ദ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, ഏരിയ രക്ഷാധികാരി ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു. ഈ വർഷം ഗുലൈൽ യൂനിറ്റ് പരിധിയിൽ സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഹമ്മദ് ഇസുദ്ദീൻ, നിവേദ്യ മറിയ ജോജി, പൂജ പ്രസാദ്, ജസ്ന ജോസഫ് എന്നീ വിദ്യാർഥികളെയും ഈ വർഷത്തെ ഹജ്ജ് വളൻറിയർമാരെയും ചടങ്ങിൽ ആദരിച്ചു. ഭാരവാഹികൾ: മനോജ് എഹ്യ (പ്രസി.), പ്രതീഷ് (സെക്ര.), രാജീവൻ (ട്രഷ.), മനോജ് മാത്യു (ജോ. സെക്ര.), ശിഹാബ് കൊല്ലം (വൈ. പ്രസി.), മനീഷ് (ജീവകാരുണ്യ കൺവീനർ).

