Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹാഇലിൽ ആവേശമുണർത്താൻ...

ഹാഇലിൽ ആവേശമുണർത്താൻ ഹിഫ സെവൻസ് ഫുട്​ബാൾ; ചെറിയ പെരുന്നാൾ ദിനത്തിൽ പോരാട്ടം

text_fields
bookmark_border
ഹാഇലിൽ ആവേശമുണർത്താൻ ഹിഫ സെവൻസ് ഫുട്​ബാൾ; ചെറിയ പെരുന്നാൾ ദിനത്തിൽ പോരാട്ടം
cancel
camera_alt

ഹാഇൽ ഇന്ത്യൻ ഫുട്​ബാൾ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനം നടത്തുന്നു

ഹാഇൽ: ഫുട്​ബാൾ പ്രേമികൾക്ക് പെരുന്നാൾ സമ്മാനവുമായി ഹാഇൽ ഇന്ത്യൻ ഫുട്​ബാൾ അസോസിയേഷൻ (ഹിഫ) രംഗത്ത്. ചെറിയ പെരുന്നാൾ ദിനത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ സെവൻസ് ഫുട്​ബാൾ ടൂർണമെന്‍റിന് ബർസാൻ ഡെർബി സ്​റ്റേഡിയം വേദിയാകും. സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ നിന്നായി എട്ട് പ്രമുഖ ടീമുകളാണ് കിരീടപ്പോരാട്ടത്തിനായി ഹാഇലിൽ എത്തുന്നത്.

കായിക മാമാങ്കത്തിന് മാറ്റുകൂട്ടാൻ വൻ സമ്മാനത്തുകയാണ് വിജയികളെ കാത്തിരിക്കുന്നത്. ടൂർണമെൻറിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഹബീബ് മെഡിക്കൽ സെൻറർ സ്പോൺസർ ചെയ്യുന്ന 4,000 റിയാലും ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് സെവൻ ഇലവൻ സൂപ്പർ മാർക്കറ്റ് നൽകുന്ന 2,500 റിയാലും ട്രോഫിയുമാണ് സമ്മാനമായി നിശ്ചയിച്ചിട്ടുള്ളത്.

ടൂർണമെൻറിന്‍റെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഹിഫ പ്രസിഡൻറ്​ സിദ്ധീഖ് പറമ്പിൽ പീടിക, സെക്രട്ടറി മുനീർ ശിവപുരം, ട്രഷറർ ജംഷി ചെറുവാടി, രക്ഷാധികാരി ജാബിർ കാലിക്കറ്റ്‌ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sevens footballEid daySaudi Arabia
News Summary - HIFA Sevens Football to spark excitement; Battle on a small Eid day
Next Story