‘ഹിഫ’ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
text_fieldsഹസ ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ഹിഫ) സംഘടിപ്പിച്ച ഇഫ്താർ
അൽ അഹ്സ: ഹസ ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ഹിഫ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അൽ അഹ്സയിലെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്നവരെയും വിവിധ ക്ലബ് അംഗങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടാണ് ഇഫ്താർ അരങ്ങേറിയത്.
രക്ഷാധികാരി സമിതി അംഗങ്ങളായ അൽ അഹ്സ ഇസ് ലാമിക് സെന്റർ മലയാളം വിഭാഗം മേധാവി നാസർ മദനി, നവോദയ കേന്ദ്ര പ്രസിഡന്റ് ഹനീഫ മൂവാറ്റുപുഴ, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സലാം സിൽക്ക് സിറ്റി, ഹിഫ പ്രസിഡന്റ് ആദിൽ പുതിയങ്ങാടി, സെക്രട്ടറി ഗഫൂർ വറ്റല്ലൂർ, ട്രഷറർ നൗഷാദ്, വൈസ് പ്രസിഡന്റുമാരായ ഷിബു അസാദ്, വാജിദ് മഞ്ചേരി, ജോയന്റ് സെക്രട്ടറിമാരായ സി.പി. നാസർ, ജോയന്റ് ട്രഷറർ ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.

