ഹെൽപ് ലൈനുമായി മാസ് തബൂക്ക്
text_fieldsതബൂക്ക്: രാജ്യത്ത് നടപ്പാക്കിയ കർഫ്യൂവിനെ തുടർന്ന് പുറത്തിറങ്ങാൻ കഴിയാത്തവർക ്ക് സഹായമേകാൻ മാസ് തബൂക്കിന് കീഴിൽ ഹെൽപ് ലൈൻ ആരംഭിച്ചു. അവശ്യവസ്തുക്കളോ മരുന്നോ വാങ്ങാൻ നിർവാഹമില്ലാതെ പ്രയാസം അനുഭവിക്കുന്നവർക്ക് ഹെൽപ് ലൈനുമായി ബന്ധപ്പെട് ട് സഹായം തേടാമെന്ന് പ്രസിഡൻറ് മാത്യു തോമസ് നെല്ലുവേലിൽ, സെക്രട്ടറി ഫൈസൽ നിലമേൽ, വെൽഫെയർ കൺവീനർ റഹീം ഭരതന്നൂർ എന്നിവർ അറിയിച്ചു.
ബന്ധപ്പെടേണ്ടവരുടെ പേരും ഫോൺ നമ്പറും: അബ്ദുൽ ഹഖ് (0508940054), ശശി മതുര (0505481483, ശാരലാം), ഉബൈസ് മുസ്തഫ (0539145279), പ്രവീൺ (0508043831, അഹുവിയ), നജീബ് (0507688646), നസീർ (0565514710, സാലിഹിയ), പ്രവീൺ പുതിയാണ്ടി (0505874756), സജിത്ത് (0556341538, മദീന റോഡ്), ആൻറണി (0581001347), സുരേഷ് കുമാർ (0501728512, ശാറ തലാത്തീൻ), 0553097242 (സുലൈമാനിയ), അരുൺ (0531564163), അഷ്കർ (0530278419, ഫൈസലിയ), ബിനോൾ ഫിലിപ്പ് (0530036758), സനു ഗോപി (0506178962, നവാഫ്), ജെറീഷ് (0509584526), ബിനുമോൻ (0508221597, സാഗര), ബിജു മാത്യു (0552488507), ചന്ദ്രശേഖരക്കുറുപ്പ് (0502555468, സനാഇയ), മുസ്തഫ തെക്കൻ (0501420995), വിശ്വൻ (0551573709, സനാഇയ്യ), മനോജ് (0596439077, ദമാജ്), ഷബീർ (0544693289), ശ്രീവിൻ (0573302788, ആസ്ട്ര), ബോനോയ് (0508536753, അൽമറായി).
പ്രത്യേക സാഹചര്യത്തിലും തബൂക്ക് ഇന്ത്യൻ സ്കൂൾ അധികൃതർ ഫീസടക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷാകർത്താക്കൾക്ക് കത്തയച്ച നടപടി പിൻവലിക്കണമെന്നും ഫീസ് അടക്കാൻ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ അംബാസഡർക്ക് മാസ് തബൂക്ക് നിവേദനം നൽകിയതായി ഭാരവാഹികൾ അറിയിച്ചു. രാജ്യത്ത് ഏർപ്പെടുത്തിയ കർഫ്യൂ മൂലം നാട്ടിൽപോകാൻ കഴിയാതെ കുടുങ്ങിപ്പോയ നിരവധി മാതാപിതാക്കളടക്കമുള്ള വിസിറ്റിങ് വിസക്കാരെയും പ്രസവാവശ്യത്തിന് നാട്ടിൽ പോകേണ്ടുന്ന നഴ്സുമാർ അടക്കമുള്ളവരെയും എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്ത്യ ഗവൺമെൻറ് കൈക്കൊള്ളണമെന്ന് അഭ്യർഥിച്ചുകൊണ്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മാസ് തബൂക്ക് കത്തയക്കുകയും ചെയ്തതായി ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു.
