കേളി കുടുംബ സഹായം കൈമാറി
text_fieldsമുത്തുപിള്ള കുമാറിെൻറ കുടുംബത്തിനുള്ള കേളിയുടെ ധനസഹായം പാറശ്ശാല എം.എൽ.എ സി.കെ. ഹരീന്ദ്രൻ കൈമാറുന്നു
റിയാദ്: കേളി കലാ സാംസ്കാരിക വേദി അല്‍ഖര്‍ജ് ഏരിയ ഹരീഖ് സൂഖ് യൂനിറ്റ് എക്സിക്യൂട്ടിവ് അംഗമായിരിക്കെ മരിച്ച തിരുവനന്തപുരം പാറശ്ശാല സ്വദേശി മുത്തുപിള്ള കുമാറിെൻറ (35) കുടുംബത്തിന് ധനസഹായം നൽകി. മേയ് മാസത്തിൽ ഹൃദയാഘാതം മൂലമാണ് കുമാർ മരിച്ചത്. അഞ്ചു വർഷമായി സൗദിയിൽ ജോലി ചെയ്യുകയായിരുന്നു.
കേളി അംഗങ്ങളിൽനിന്ന് സ്വരൂപിക്കുന്ന കുടുംബസഹായ പദ്ധതിയിൽ നിന്നാണ് മരിക്കുന്ന കേളി അംഗങ്ങളുടെ കുടുംബത്തെ സഹായിക്കുന്നത്. പാറശ്ശാല പഞ്ചായത്ത് പ്രസിഡൻറ് സുരേഷ്, സി.പി.എം പാറശ്ശാല ബ്രാഞ്ച് സെക്രട്ടറി ബിജു, കേളിയുടെ പ്രതിനിധികളായ രക്ഷാധികാരി കമ്മിറ്റി മുൻ കൺവീനർ ഉണ്ണികൃഷ്ണൻ, ബേബി, സി.ഐ.ടി.യു മോട്ടോർ തൊഴിലാളി ജില്ല പ്രസിഡൻറ് തമ്പിക്കുട്ടൻ, വണ്ടിത്തല മധു എന്നിവരുടെ സാന്നിധ്യത്തിൽ പാറശ്ശാല എം.എൽ.എ സി.കെ. ഹരീന്ദ്രനാണ് സഹായം കൈമാറിയത്. കുമാറിെൻറ ഭാര്യ വിജില കുടുംബ സഹായം ഏറ്റുവാങ്ങി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

