‘റിവ’ സഹായം നൽകി
text_fieldsറിയാദിലെ വഴിക്കടവുകാരുടെ കൂട്ടായ്മയായ ‘റിവ’യുടെ ധനസഹായം ഗഫൂറിന് കൈമാറുന്നു
റിയാദ്: ഹൃദ്രോഗിയായ വഴിക്കടവ് പൂത്തിരിപ്പാടം സ്വദേശി ഗഫൂറിന് റിയാദിലെ വഴിക്കടവുകാരുടെ കൂട്ടായ്മയായ ‘റിവ’ ചികിത്സക്കായി ധനസഹായം നൽകി.
ഇയാൾ 12 വർഷം റിയാദിൽ പ്രവാസിയായിരുന്നു. ശേഷം മടങ്ങിപ്പോയി റബർ ടാപ്പിങ് തൊഴിലാളിയായി ജീവിതം നയിക്കുന്നതിനിടയിൽ ഹൃദയാഘാതമുണ്ടായി ആശുപത്രിയിൽ അഡ്മിറ്റാവുകയും ഇപ്പോൾ വീട്ടിൽ വിശ്രമത്തിലുമാണ്.
ഭാര്യയും മൂന്ന് കുട്ടികളുമായ് ജീവിതം തള്ളിനീക്കുന്ന നിർധന കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരി
ക്കുകയാണ്.
വിവരം ബൈജു വെള്ളക്കട്ട ‘റിവ’ ഭാരവാഹികളെ അറിയിച്ചതിനെ തുടർന്ന് അംഗങ്ങളിൽനിന്നും ധനസഹായം സ്വരൂപിക്കുകയായിരുന്നു. ജനറൽ സെക്രട്ടറി ഹനീഫ പൂവത്തിപോയിൽ നാട്ടിലെത്തി ഗഫൂറിന് കൈമാറി. മുൻ അംഗങ്ങളായ ബാബു മൂച്ചിക്കാടൻ, നാസർ എടക്കണ്ടി എന്നിവർ ചടങ്ങിൽ പെങ്കടുത്തു.

