വിനോദസഞ്ചാര മേഖലകളിൽ ഹെലിപാഡുകൾ നിർമിക്കുന്നു
text_fieldsവിനോദസഞ്ചാര മേഖലകളിൽ ഹെലിപാഡുകൾ നിർമിക്കുന്നതിനുള്ള ധാരണപത്രത്തിൽ സൗദി ടൂറിസം അതോറിറ്റിയും സെക്കൻഡ് എയർപോർട്ട് ക്ലസ്റ്ററും ഒപ്പുവെച്ചപ്പോൾ
റിയാദ്: സൗദിയിലെ വിനോദസഞ്ചാര മേഖലകളിൽ ഹെലിപാഡുകൾ നിർമിക്കുന്നു. ഇതിനുള്ള ധാരണപത്രത്തിൽ സൗദി ടൂറിസം അതോറിറ്റിയും സെക്കൻഡ് എയർപോർട്ട് ക്ലസ്റ്ററും തമ്മിൽ കരാർ ഒപ്പുവെച്ചു. രാജ്യത്തെ വിനോദസഞ്ചാരം വികസിപ്പിക്കുന്നതിൽ വ്യോമയാന, ടൂറിസം മേഖലകൾ തമ്മിലുള്ള സംയോജനം പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
വിനോദസഞ്ചാര മേഖലകളിലെ തന്ത്രപ്രധാനമായ സ്ഥലങ്ങൾ കണ്ടെത്തി അവിടെ ഹെലിപാഡുകൾ സ്ഥാപിക്കുക, അതുവഴി വിനോദസഞ്ചാര ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും സന്ദർശകരുടെ യാത്ര സുഗമമാക്കുകയും ചെയ്യുക എന്നതാണ് ധാരണപത്രത്തിന്റെ ഉദ്ദേശ്യം.
രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഗുണനിലവാരവും വൈവിധ്യവും ഉൾക്കൊള്ളുന്ന അസാധാരണമായ ഒരു ടൂറിസം അനുഭവം പ്രദാനം ചെയ്യുക, അതിനായി യാത്രക്കാരുടെയും വിനോദസഞ്ചാരികളുടെയും സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നീ കാര്യങ്ങളിൽ ഇരു വകുപ്പുകളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് കരാറിന് പിന്നിലെ ലക്ഷ്യം. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്ന ഫലപ്രദമായ പങ്കാളിത്തങ്ങളിലൂടെ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും സൗദിയിലെ ടൂറിസം മേഖലയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനും ഇത് സംഭാവന ചെയ്യുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

