Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബുറൈദയിൽ കാറ്റും മഴയും: കെട്ടിടം ഇടിഞ്ഞുവീണ് കാറുകൾ തകർന്നു
text_fieldsbookmark_border
ബുറൈദയിൽ കാറ്റിലും മഴയത്തും കെട്ടിടം ഇടിഞ്ഞുവീണ് തകർന്ന കാറുകൾ
ബുറൈദ: അൽഖസീം പ്രവിശ്യയുടെ പല ഭാഗങ്ങളിലും മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാത്രിയിൽ പെയ്ത മഴയോടൊപ്പം അടിച്ചുവീശിയ കാറ്റിൽ ബുറൈദ നഗരത്തിൽ കെട്ടിടത്തിന്റെ മുകൾനില ഇടിഞ്ഞുവീണ് താഴെ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകൾ നിശ്ശേഷം തകർന്നു. ആളൊഴിഞ്ഞ നേരമായതുകൊണ്ട് ആർക്കും പരിക്കില്ല. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ മേഖലയിലാകെ ഇടക്കിടെ മഴ പെയ്യുന്നത് തുടരുകയാണ്. അൽഖസീമിൽ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പുണ്ടായിരുന്നു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

